Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ഐ.ഐ.എഫ്​.ടി...

ദുബൈയിൽ ഐ.ഐ.എഫ്​.ടി കാമ്പസ് ഉടൻ; എക്സ്പോ സിറ്റിയിലായിരിക്കും കാമ്പസ്

text_fields
bookmark_border
piyush goyal in abudhabi
cancel
camera_alt

അബൂദബിയിൽ എത്തിയ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ്​ ഗോയൽ

Listen to this Article

ദുബൈ: ഐ.ഐ.എം അഹമ്മദാബാദിനെ പിന്നാലെ ഇന്ത്യയിൽ നിന്ന്​ മ​റ്റൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം കൂടി ദുബൈയിൽ ഓഫ്​ ക്യാമ്പസ്​ ആരംഭിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്‍റെ (ഐ.ഐ.എഫ്​.ടി) ദുബൈ ഓഫ്​ കാമ്പസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ്​ വെളിപ്പെടുത്തിയത്​. ദുബൈ എക്സ്പോ സിറ്റിയിൽ ഇന്ത്യൻ പവലിയന് അനുവദിച്ച സ്ഥലത്തായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കുക. തുടക്കത്തിൽ ഹ്രസ്വകാല കോഴ്സുകളും പിന്നീട് എം.ബി.എ. ഉൾപ്പെടെയുള്ള ബിരുദാനന്തര ബിരുദ പഠനസൗകര്യവും ഇവിടെ ആരംഭിക്കും. ഐ.ഐ.എഫ്​.ടിയുടെ ആദ്യ വിദേശകാമ്പസാണ് ദുബൈയിലേതെന്നും മന്ത്രി അബൂദബിയിൽ പറഞ്ഞു.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്​ കീഴിലുള്ള ഐ.ഐ.എഫ്​.ടിയുടെ ദുബൈ ക്യാമ്പസ്​ ആരംഭിക്കുന്നതിന്​ വിദ്യാഭ്യാസം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്നും യൂനിവേഴ്​സിറ്റി ഗ്രാന്‍റ്​ കമീഷനിൽ നിന്നും നേരത്തെ അനുമതി ലഭിച്ചിരുന്നു. യു.എ.ഇയിൽ നിന്നുള്ള അന്തിമ അനുമതി കൂടി ലഭിക്കുന്ന മുറക്ക്​ ക്യാമ്പസിന്‍റെ പ്രവർത്തനം തുടങ്ങുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളായ ഇന്ത്യൻ വിദ്യാർഥികൾക്കൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ക്യാമ്പസ്​ പ്രവേശനം നൽകും. ഡൽഹിയിലെ ഐ.ഐ.എഫ്​.ടി ക്യാമ്പസിൽ നിന്നുള്ള സാമ്പത്തിക സ്രോതസോ, അകാദമിക അടിസ്ഥാന സൗകര്യങ്ങളോ ദുബൈ ക്യാമ്പസിനായി വകമാറ്റുകയില്ലെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം വ്യക്​തമാക്കിയിരുന്നു. ഗൾഫ്​ മേഖലകളിൽ ഇന്ത്യയുടെ അകാദമിക് സാന്നിധ്യം ശക്​തമാക്കാൻ ലക്ഷ്യമിട്ടാണ്​ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓഫ്​ ക്യാമ്പസുകൾ സ്ഥാപിക്കുന്നത്​. നേരത്തെ ഐ.ഐ.എം അഹമ്മദാബാദും ഡൽഹി ഐ​.ഐ.ടിയും യു.എ.ഇയിൽ ഓഫ്​ ക്യാമ്പസിന്​ തുടക്കമിട്ടിരുന്നു.


Show Full Article
TAGS:Dubai expo city UAE News Gulf News 
News Summary - IIFT campus coming soon in Dubai; campus will be in Expo City
Next Story