Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുജൈറയിൽ ഇന്റർനാഷനൽ...

ഫുജൈറയിൽ ഇന്റർനാഷനൽ യോഗ, സംഗീത ദിനാചരണം

text_fields
bookmark_border
Yoga Day
cancel

ഫുജൈറ: ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷനല്‍ യോഗ ദിനവും ലോക സംഗീത ദിനവുമായി ബന്ധപ്പെട്ട് പരിപാടികൾ സംഘടിപ്പിച്ചു. സോഷ്യല്‍ ക്ലബ്‌ പ്രസിഡന്റ്‌ നാസറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ക്ലബ്‌ ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍ നിയന്ത്രിച്ചു.

ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫുജൈറ എമിനന്‍സ് സ്കൂള്‍ യോഗ അധ്യാപകന്‍ എം.എസ്. പ്രശാന്ത്‌ പരിശീലന നിര്‍ദേശങ്ങള്‍ നല്‍കി. കുട്ടികളുടെ യോഗയുമായി ബന്ധപെട്ട കലാ വിരുന്ന് പ്രകടനം പരിപാടിയെ വര്‍ണാഭമാക്കി. സംഗീത അധ്യാപകരായ ജയലക്ഷ്മി നായര്‍, മൈത്രി സജീഷ് എന്നിവര്‍ ഗാനം ആലപിച്ചു.

യോഗ ഗുരു പ്രശാന്തിന് സോഷ്യല്‍ ക്ലബ്‌ പ്രസിഡന്റ്‌ നാസറുദ്ദീന്‍ മെമെന്റോ നല്‍കി ആദരിച്ചു. വൈസ് പ്രസിഡന്റ്‌ സഞ്ജീവ് മേനോന്‍ നന്ദി പറഞ്ഞു.

Show Full Article
TAGS:international yoga day fujairah 
News Summary - International Yoga Day celebations at Fujairah
Next Story