രക്തദാനത്തിന് തുടക്കംകുറിച്ച് ഐ.എസ്.സി ലേഡീസ് ഫോറം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ലേഡീസ് ഫോറം ഭാരവാഹികൾ ശൈഖ് ഖലീഫ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ഹസ്സൻ ഖമ്മാസിനൊപ്പം
ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ലേഡീസ് ഫോറവും ഫുജൈറ സർക്കാർ ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒന്നിടവിട്ട മാസങ്ങളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ശൈഖ് ഖലീഫ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ഹസ്സൻ ഖമ്മാസ് നിർവഹിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിനെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സോഷ്യൽ ക്ലബ് നടത്തുന്ന ഈ സേവനം വിലമതിക്കാനാവില്ലെന്നും രക്തദാനം വഴി ജീവൻ രക്ഷിക്കുക എന്നുള്ളത് മഹനീയ കർമമാണെന്നും ഡോ. ഹസ്സൻ ഖമ്മാസ് പറഞ്ഞു.
ഐ.എസ്.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ശനിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണിവരെ നടന്ന ക്യാമ്പില്‍ അനവധിയാളുകൾ പങ്കെടുത്തു.
ഐ.എസ്.സി ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ, ഫുജൈറ ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം തലവൻ ഡോ. മോനി കെ. വിനോദ് എന്നിവർ ആശംസകൾ നേർന്നു.
ഐ.എസ്.സി എക്സിക്യൂട്ടിവ് അംഗം ചിഞ്ചു ലാസർ, ലേഡീസ് ഫോറം ഭാരവാഹികളായ സവിത കെ. നായർ, സബ്ന അബ്ദുറഹ്മാൻ, ഫുജൈറ ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ ഇൻ ചാർജ് ജമീല, ആയിഷ, ഫാത്തിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഐ.എസ്.സി സഹ ഭാരവാഹികളായ പ്രദീപ് കുമാർ, സുഭഗൻ തങ്കപ്പൻ, ജോജി മണ്ഡപത്തിൽ, സുഭാഷ്, സന്തോഷ് കെ മത്തായി, വി.എം സിറാജ്, മനാഫ് ഒളകര, അനീഷ് ആന്റണി, അജിത് കുമാർ ഗോപിനാഥ്, അശോക് മൂൽചന്ദാനി, പ്രസാദ് ചിൽമു എന്നിവർ സംബന്ധിച്ചു. സബ്ന അബ്ദുറഹ്മാൻ സ്വാഗതവും ചിഞ്ചു ലാസർ നന്ദിയും പറഞ്ഞു.