ജഴ്സി പ്രകാശനം ചെയ്തു
text_fieldsകുറ്റ്യാടി കൂട്ടായ്മയുടെ ബാഡ്മിന്റൺ ടൂർണമെന്റ് സീസൻ 11ന്റെ ജേഴ്സി റഹീം തെരുവത്ത് ഷാഫി പറമ്പിൽ എം.പിക്ക് നൽകി പ്രകാശനം ചെയ്യുന്നു
ദുബൈ: യു.എ.ഇയിലെ കുറ്റ്യാടി കൂട്ടായ്മ നവംബർ 23ന് ദുബൈ സ്റ്റാർ പ്രൈവറ് സ്കൂൾ അൽ തവാറിൽ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂണമെന്റ് സീസൻ 11ന്റെ ജേഴ്സി റഹീം തെരുവത്ത് ഷാഫി പറമ്പിൽ എം.പിക്കു നൽകി പ്രകാശനം ചെയ്തു.
ടൂർണമെന്റിൽ കുറ്റ്യാടിയിലെയും പരിസര പ്രദേശങ്ങളിലെയും ടീമുകൾ അണിനിരക്കും. കൂട്ടായ്മ ചെയർമാൻ ഫൈസൽ മൗക്കാത്ത്, സെക്രട്ടറി അജ്മൽ പട്ടാർകാണ്ടി, ഉന്നതാധികാര സമതി അംഗം കെ.ഇ. ആരിഫ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സുഹൈൽ മൂസ, സി.എച്ച് സാജിദ്, അൻവർ വടയം, സുബീർ, റമീസ്, വസീം നെല്ലിയോട്ട് എന്നിവർ പങ്കെടുത്തു.


