Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകടലിൽ തീപ്പാറും ജെറ്റ്...

കടലിൽ തീപ്പാറും ജെറ്റ് സ്കീ മാരത്തൺ

text_fields
bookmark_border
Jet Ski Marathon
cancel

അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മനോഹരമായ വിനോദ പരിപാടിയാണ് ജെറ്റ് സ്കീ മാരത്തൺ. വരുന്ന ഡിസംബര്‍ മാസത്തിലാണ് ജെറ്റ് സ്കീ മാരത്തൺ മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇതിനായുള്ള രജിസ്​ട്രേഷൻ ഉടൻ ആരംഭിക്കും. സീ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടത്തുന്ന ജെറ്റ് സ്കീ മാരത്തൺ എമിറേറ്റിലെ വിനോദ സഞ്ചാര മേഖലയിൽ വലിയ സംഭാവനയാണ്​ നൽകുന്നത്​.

ഏറെ പുതുമകളോടെ അജ്മാൻ കോർണിഷിൽ അരങ്ങേറുന്ന അജ്മാൻ സീ ഫെസ്റ്റിവലിന്‍റെ ഓരോ പതിപ്പുകളും ഏറെ ആകർഷകമാണ്​. ദുബൈ ഇന്‍റര്‍നാഷണൽ മറൈൻ ക്ലബിന്‍റെ മേൽനോട്ടത്തിൽ അജ്മാൻ പൊലീസ്, ദുബൈ പൊലീസ്, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ആന്‍ഡ്‌ കോസ്റ്റൽ പ്രൊട്ടക്ഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ നടന്നു വരുന്നത്. യു.എ.ഇ മറൈൻ സ്പോർട്സ് ഫെഡറേഷന്‍റെ പിന്തുണയോടെയാണ് ഉത്സവം ഓരോ വർഷവും സംഘടിപ്പിക്കാറുള്ളത്.

ദുബൈ ഇന്‍റര്‍നാഷണൽ മറൈൻ ക്ലബിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മത്സരങ്ങളുടെ ഓരോ പതിപ്പിനും രജിസ്ട്രേഷൻ സൗകര്യം ഒരുക്കാറുണ്ട്‌. ഈ മേഖലയിലെ തുടക്കക്കാർക്കും രജിസ്ട്രേഷൻ സൗകര്യം ഒരുക്കുന്ന പതിവുണ്ട്.

തുടക്കക്കാര്‍ 40 വയസ്സിന് മുകളിലുള്ളവർക്ക് 60 മിനിറ്റും അല്ലാത്തവര്‍ക്ക് 105 മിനിറ്റ് ഓപ്പൺ കാറ്റഗറിയിലുമാണ് ഒരു ലക്ഷം ദിര്‍ഹം സമ്മാനമൂല്യമുള്ള ഈ മത്സരം അരങ്ങേറുന്നത്. എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയും ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യാറുണ്ട്.

Show Full Article
TAGS:Jet Ski Marathon Ajman Tourism Development Department Dubai International Marine Club 
News Summary - Jet Ski Marathon organized Ajman Tourism Development Department
Next Story