ജോയ് ആലുക്കാസ് ഷോറൂം ഫുജൈറയിൽ തുറന്നു
text_fieldsഫുജൈറയിൽ ജോയ് ആലുക്കാസ് ഷോറൂം ഉദ്ഘാടനം ഫുജൈറ ഫ്രീ സോൺ ഡയറക്ടർ
ജനറൽ ഷരീഫ് ഹബീബ് അൽവാദി നിർവഹിക്കുന്നു
ദുബൈ: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് യു.എ.ഇയിലെ ഫുജൈറയിൽ ആദ്യ ഷോറൂം തുറന്നു. ഷോറൂമിന്റെ ഉദ്ഘാടനം ഫുജൈറ ഫ്രീ സോൺ ഡയറക്ടർ ജനറൽ ഷരീഫ് ഹബീബ് അൽവാദി നിർവഹിച്ചു.
ഫുജൈറ പ്രൈവറ്റ് ഡിപ്പാർട്മെന്റ് മാനേജർ ഡോ. പുത്തൂർ റഹ്മാൻ, മുസ്തഫ മുഹമ്മദ് അഹമ്മദ് അൽ ഷരീഫ്, ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ജോൺ പോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ആലുക്കാസ്, ഇന്ത്യൻ ഓപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ആന്റണി ജോസ് എന്നിവർ പങ്കെടുത്തു. മറ്റാർക്കും നൽകാനാകാത്ത ആഭരണ കലക്ഷനുകളുടെ അതുല്യമായ ശേഖരമാണ് ഫുജൈറ ഷോറൂമിലുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 3500 ദിർഹത്തിന് ഡയമണ്ട്, പോൾകി, പ്രഷ്യസ്, പേൾ ആഭരണങ്ങൾ വാങ്ങുന്നവർക്ക് 200 ദിർഹത്തിന്റെ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. പഴയ സ്വർണാഭരണങ്ങൾക്ക് മൂല്യമൊട്ടും കുറയുകയുമില്ല. നവംബർ 16 വരെയാണ് ഓഫർ. ഏറ്റവും മികച്ച ആഭരണങ്ങൾ ആളുകൾക്ക് നൽകുകയെന്ന പ്രതിബദ്ധതയാണ് ഫുജൈറ ഷോറൂം തുറക്കുന്നതിലൂടെ പ്രതിഫലിക്കുന്നതെന്ന് ജോൺ പോൾ ആലുക്കാസ് പറഞ്ഞു.


