Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_right16.5 കിലോയിലധികം...

16.5 കിലോയിലധികം തൂക്കമുള്ള കമ്മലുകൾ; ജോയ് ആലുക്കാസിന് ഗിന്നസ് റെക്കോർഡ്

text_fields
bookmark_border
16.5 കിലോയിലധികം തൂക്കമുള്ള കമ്മലുകൾ; ജോയ് ആലുക്കാസിന് ഗിന്നസ് റെക്കോർഡ്
cancel

ദുബൈ: ‘സ്വർണ നഗരം’എന്ന വിശേഷണത്തിന് ലോകത്തെ ഏറ്റവും വലിയ സ്വർണക്കമ്മലുകൾ കൊണ്ട് തൊങ്ങൽ ചാർത്തുകയാണ് ദുബൈ. കൈകൊണ്ട് നിർമ്മിച്ച കൂറ്റൻ സ്വർണക്കമ്മലുകൾ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാവുകയാണ്. ലോകത്തിലെ പ്രമുഖ ജ്വല്ലറി റീട്ടെയിലർമാരായ ജോയ് ആലുക്കാസാണ് ഏറ്റവും ഭാരമേറിയതും വലുതുമായ സ്വർണക്കമ്മലുകൾ നിർമിച്ച് രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയത്.

‘മയൂര സഹസ്ര’ (ആയിരം മയിലുകൾ) എന്ന് പേരിട്ടിരിക്കുന്ന 22 കാരറ്റ് സ്വർണ കമ്മൽ ജോഡികളാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലുതുമായ സ്വർണക്കമ്മലുകളായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത്. ദക്ഷിണേഷ്യൻ പരമ്പരാഗത ഡിസൈനിൽ 22 കാരറ്റ് സ്വർണത്തിൽ നിർമിച്ച ഈ കമ്മലുകളുടെ ആകെ സ്വർണ ഭാരം 16.514 കിലോഗ്രാമാണ്. കമ്മലുകളുടെ ഭാരത്തിൽ മുമ്പത്തെ ലോക റെക്കോർഡിനേക്കാൾ അഞ്ചുമടങ്ങിലധികം ഭാരമുണ്ടിതിന്.

ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ കഴിഞ്ഞയാഴ്ച തുറന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറിയായ ‘ജുവൽ ഓഫ് ജോയ്’ ഷോറൂമിലാണ് ഈ ഭീമൻ കമ്മലുകളുള്ളത്. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. 1.215 മീറ്റർ നീളവും 0.682 മീറ്റർ വ്യാസവുമുള്ള ഈ അപൂർവ്വ സൃഷ്ടി നിർമിക്കാൻ 55 പ്രഗത്ഭരായ കരകൗശല വിദഗ്ധർ ചേർന്ന് 5,840 മണിക്കൂറുകളാണ് അധ്വാനിച്ചത്. ചടങ്ങിൽ ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികൾ സർട്ടിഫിക്കറ്റുകൾ കൈമാറി.

ചടങ്ങിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, സി.ഇ.ഒ ജോൺ പോൾ ആലുക്കാസ്, ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ഭാരവാഹികൾ, വേൾഡ് ഗോൾഡ് കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തങ്ങളുടെ പ്രയാണം ദുബൈയുടെ വളർച്ചക്കൊപ്പമായിരുന്നുവെന്നും, നഗരത്തിനുള്ള ഉപഹാരമായാണ് ഈ റെക്കോർഡ് സൃഷ്ടിയെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് വ്യക്തമാക്കി.

ഈ അപൂർവ നിധി വിൽപനക്കുള്ളതല്ലെന്നും ആളുകൾക്കായി പ്രദർശിപ്പിച്ചിരിക്കുന്ന ഒരു നാഴികക്കല്ലാണെന്നും സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് വ്യക്തമാക്കി. ‘ജുവൽ ഓഫ് ജോയ്’ ഷോറൂമിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ കലാസൃഷ്ടി കാണാൻ ലോകമെമ്പാടുമുള്ള സന്ദർശകരെ അദ്ദേഹം ക്ഷണിച്ചു.

ഇന്ത്യൻ സംസ്കാരത്തിൽ സൗന്ദര്യത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമായ മയിലിന്‍റെ പീലിവിടർത്തൽ ഡിസൈനിലാണ് കമ്മലുകൾ ഒരുക്കിയിരിക്കുന്നത്. സ്വർഗകവാടത്തിൽ ആയിരം പീലി വിടർത്തിയാടിയ ദിവ്യ മയിലിന്‍റെ ഇതിഹാസ കഥയിൽ നിന്നാണ് ‘മയൂര സഹസ്ര’ എന്ന പേര് സ്വീകരിച്ചത്.

റെക്കോർഡ് കൈവരിച്ച ‘മയൂര സഹസ്ര’ സ്വർണക്കമ്മലുകൾ ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിലെ ‘ജുവൽ ഓഫ് ജോയ്’ ഷോറൂമിൽ പൊതുജനങ്ങൾക്കായി സ്ഥിരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ആഴ്ചയിൽ ഏഴുദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ പ്രവേശനം സൗജന്യമാണ്. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഈ അത്ഭുത നിർമിതി നേരിട്ടു കാണാനുള്ള അവസരമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Joyalukkas Group Earrings Gold guinness world records 
News Summary - Joyalukkas Jewelry Group has crafted earrings weighing over 16.5 kilograms
Next Story