Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാഞ്ഞങ്ങാട് സ്വദേശി...

കാഞ്ഞങ്ങാട് സ്വദേശി അബൂദബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട് സ്വദേശി അബൂദബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
cancel

അബൂദബി : സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫ് (51) അബൂദബി ഇന്റർനാഷനൽ എയർപോർട്ടിൽവെച്ച് കുഴഞ്ഞുവീണ് മരണപ്പെട്ടു.

സന്ദർശന വിസയിൽ അബൂദബിയിൽ എത്തി തിരിച്ചു നാട്ടിലേക്ക് പോകാനിരിക്കെ അബൂദബി ഇന്റർനാഷണൽ എയർപോർട്ടിൽവെച്ച് വിമാനം കയറാനിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ. ഇസ്തിഹാൻ , മിർസാന, ഫാത്തിമ, യാസീൻ, മുഷ്‌ഫിറ, മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ് തുടങ്ങിയവർ മക്കളാണ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും.

Show Full Article
TAGS:uaenews kanhangad Deaths expatriate abudhabi airport 
News Summary - Kanhangad native dies after collapsing at Abu Dhabi airport
Next Story