ശ്രദ്ധേയമായി ‘ഇശല്‍ കണ്ണൂര്‍ 2025’
text_fieldsറാസല്‍ഖൈമയില്‍ നടന്ന ‘ഇശല്‍ കണ്ണൂര്‍ 2025’ ശൈഖ് അബ്ദുല്ല ബിന്‍ ഹുമൈദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി
ഉദ്ഘാടനം ചെയ്യുന്നു
റാസല്‍ഖൈമ: യു.എ.ഇ കണ്ണൂര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ നടന്ന ‘ഇശല്‍ കണ്ണൂര്‍ 2025’ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന പരിപാടി ശൈഖ് അബ്ദുല്ല ബിന്‍ ഹുമൈദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സവിത് അധ്യക്ഷതവഹിച്ചു. റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം മുഖ്യാതിഥിയായി. ഖമീസ് മുഹമ്മദ് അല്‍ ശഹി, ഷംലാല്‍ അഹമ്മദ്, അഡ്വ. അനുപമ അശോക് മേനോന്, ജിജു എം.കെ, എ.എ.കെ. മുസ്തഫ, നഈം മൂസ തുടങ്ങിയവര്‍ സംസാരിച്ചു.
ബലറാം, സുമി അരവിന്ദ്, ശിവസാഗര്‍ എന്നിവര്‍ നയിച്ച സംഗീത വിരുന്നും മ്യൂസിക്കല്‍ ബോഡി ഷോ, മുട്ടിപ്പാട്ട് തുടങ്ങി വിവിധ കലാ പ്രകടനങ്ങളും നടന്നു. കണ്ണൂര്‍ കൂട്ടായ്മ സെക്രട്ടറി രാജേഷ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജ്യോതി അഴീക്കോടന്‍ നന്ദിയും പറഞ്ഞു.