Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാസർകോട് സ്വദേശി...

കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
Abdul Sathar
cancel

ദുബൈ: കാസർകോട് പെരുമ്പള സ്വദേശിയും സന്തോഷ് നഗർ മാരയിലെ താമസക്കാരനുമായ അബ്ദുൽ സത്താർ (54) ദുബൈയിൽ നിര്യാതനായി. 30 വർഷമായി ജുമൈറയിലെ ഉമ്മു‌ സുകൈനിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജ്യോലി ചെയ്തു വരികയായിരുന്നു.

താമസസ്ഥലത്ത്​ രാത്രി കിടന്നുറങ്ങിയ ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പിതാവ്​: പരേതനായ സുലൈമാൻ. മാതാവ്​: നഫീസ.

ഭാര്യ: ഷംസാദ്. മക്കൾ: മുഹമ്മദ് ഷഹാൻ, അബ്ദുല്ല, ഫാത്തിമ സന, ഷഹനാസ് മറിയം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമം പൂർത്തീകരിച്ചു വരികയാണെന്ന്​ ദുബൈ കെ.എം.സി.സി അറിയിച്ചു.

Show Full Article
TAGS:Kasaragod Native Dubai Obituary News 
News Summary - Kasaragod native passes away in Dubai
Next Story