ക്വാലാലംപുരിൽ മലബാർ ഗോൾഡ് പുതിയ ഷോറും തുറന്നു
text_fieldsക്വാലാലംപുരിലുള്ള ബംഗ്സാറിൽ മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം സെലാംഗോർ രാജകുടുംബാംഗം യാങ് മുലിയ തങ്കു ദത്തോ ഡോ. ഹിഷാമുദ്ദീൻ സൈസി ബിൻ വൈ.എ.എം. തങ്കു ബെന്ദഹാര അസ്മാൻ ഷാ അൽഹാജ്, നിക്ഷേപ-വ്യാപാര-വ്യവസായ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ദത്തോ ബഹ്രിയ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മലേഷ്യയിലെ ക്വാലാലംപുരിലുള്ള ബംഗ്സാറിൽ പുതിയ ഷോറൂം ആരംഭിച്ചു. സെലാംഗോർ രാജകുടുംബാംഗം യാങ് മുലിയ തങ്കു ദത്തോ ഡോ. ഹിഷാമുദ്ദീൻ സൈസി ബിൻ വൈ.എ.എം. തങ്കു ബെന്ദഹാര അസ്മാൻ ഷാ അൽഹാജ്, നിക്ഷേപ-വ്യാപാര-വ്യവസായ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ദത്തോ ബഹ്രിയ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, റീജനൽ ഹെഡ് ഫാർ ഈസ്റ്റ് ആൻഡ് ഓസ്ട്രലേഷ്യ അജിത് മുരളി, മലേഷ്യ കൺട്രി ഹെഡ് നിജീഷ് പാറയിൽ, മറ്റ് സീനിയർ മാനേജ്മെന്റ് അംഗങ്ങൾ, ഉപഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബംഗ്സാറിലെ ജലാൻ മാറോഫ് 67ൽ സ്ഥിതി ചെയ്യുന്ന ഷോറൂം മലേഷ്യയിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒമ്പതാമത്തെ ഔട്ട്ലെറ്റ് ആണ്.ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ചതും ആകർഷകവുമായ ജ്വല്ലറി ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതിനായി പ്രീമിയം ഹൈ-സ്ട്രീറ്റ് ഷോറൂം കൺസെപ്റ്റിലാണ് ഷോറൂം ഒരുക്കിയിട്ടുള്ളത്.
ഡിസൈനുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മലേഷ്യയിലെ തദ്ദേശീയരായ (മലായ്) ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് ഷോറൂമിന്റെ രൂപകൽപന. ബ്രാൻഡിന്റെ എക്സ്ക്ലൂസീവ് ലേബലുകളിൽ ഇതുവരെ കാണാത്ത സ്വർണ, വജ്ര ആഭരണങ്ങളുടെ അതിമനോഹരമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്.


