Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി...

മലയാളി വിദ്യാർഥിനിക്ക്​ ശൈഖ്​ ഹംദാൻ അവാർഡ്​​ സമ്മാനിച്ചു

text_fields
bookmark_border
മലയാളി വിദ്യാർഥിനിക്ക്​ ശൈഖ്​ ഹംദാൻ അവാർഡ്​​ സമ്മാനിച്ചു
cancel
camera_alt

മലയാളി വിദ്യാർഥിനി ഗ്ലാഡിസ് ബാബുവിന് ശൈഖ് റാശിദ് ബിൻ ഹംദാൻ ആൽ മക്തൂം ഹംദാൻ പുരസ്കാരം സമ്മാനിക്കുന്നു

അൽഐൻ: യു.എ.ഇയിലെ മികച്ച വിദ്യാർഥികൾക്കായി ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം ഫൗണ്ടേഷൻ ഫോർ മെഡിക്കൽ ആൻഡ് എജുക്കേഷനൽ സയൻസസ് ഏർപ്പെടുത്തിയ ശൈഖ്​ ഹംദാൻ അവാർഡ്​​ അൽഐനിലെ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ഗ്ലാഡിസ് ബാബുവിന്​.

ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലെ റാശിദ് ഹാളിൽ നടന്ന ചടങ്ങിൽ ശൈഖ് റാശിദ് ബിൻ ഹംദാൻ ആൽ മക്തൂം പുരസ്കാരവും, സമ്മാന തുകയും സമ്മാനിച്ചു.

കമ്പ്യൂട്ടർ സയൻസ്, നിർമിത ബുദ്ധി (എ.ഐ) മേഖലകളിലെ താൽപര്യവും അക്കാദമിക മികവും മുൻനിർത്തിയാണ് ഗ്ലാഡിസ് അവാർഡിനായി അപേക്ഷിച്ചത്. പഠന രംഗത്തെ മികച്ച പ്രകടനത്തിനൊപ്പം ദേശീയ-അന്തർദേശീയ തലങ്ങളിലെ നിരവധി പരിപാടികൾ, മത്സരങ്ങൾ, വർക്ക്‌ഷോപ്പുകൾ, വിദ്യാർഥി വികസന പ്രവർത്തനങ്ങൾ എന്നിവയിലും ഗ്ലാഡിസ് സജീവ സാന്നിധ്യമായിരുന്നു. പ്രോഗ്രാമിങ്​, എ.ഐ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്‍റ്​ തുടങ്ങിയ മേഖലകളിൽ പ്രത്യേക താൽപര്യമുള്ള ഗ്ലാഡിസ് പഠനത്തിന് പുറമെ പുതിയ സാങ്കേതികവിദ്യകളും നവീന ആശയങ്ങളും അന്വേഷിക്കുന്നതിലും ശ്രദ്ധ ചെലുത്തി വരുന്നു.

തൃശൂർ സ്വദേശികളായ ബാബു ആന്‍റണിയുടെയും ജോബി ബാബുവിന്‍റെയും മകളാണ് ഗ്ലാഡിസ്. സഹോദരൻ ഗ്ലാഡ്വിൻ ബാബു.

Show Full Article
TAGS:gulfnewsmalayalam gulfnews UAE. 
News Summary - Malayali student presented with Sheikh Hamdan Award
Next Story