Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2023 1:06 AM GMT Updated On
date_range 2023-09-23T06:36:23+05:30‘ഒന്നിച്ചൊരു ഓണം 2023’ ഞായറാഴ്ച
text_fieldsദുബൈ: എം.ഇ.എസ്-സി.ഇ യു.എ.ഇ അലുംനിയുടെ ഓണാഘോഷമായ ‘ഒന്നിച്ചൊരു ഓണം 2023’ ഈ മാസം 24ന് രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ ദുബൈ ദേരയിലെ അൽ സാഹിയ ഹാളിൽ നടക്കും. പൂർവ വിദ്യാർഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ 1200ലധികം അംഗങ്ങളുള്ള പൂർവ വിദ്യാർഥി സംഘടനയാണ് എം.ഇ.എസ് -സി.ഇ. ഞായറാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം വിവിധ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന വ്യത്യസ്ത ഓണ കളികളും കലാ പരിപാടികളും വടംവലി മത്സരവും നടക്കും.
Next Story