മിറാക്കിൾ എഫ്.സി രക്തദാന ക്യാമ്പ്
text_fieldsഅൽഐൻ: അൽഐനിലെ ഫുട്ബാൾ ടീമായ മിറാക്കിൾ എഫ്.സി ‘രക്തദാനം മഹാദാനം’ എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉച്ചക്ക് മൂന്നു മുതൽ രാത്രി ഒമ്പതു മണിവരെ നീണ്ടുനിന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ആരോഗ്യം സമ്പത്ത് എന്ന വിഷയത്തെ ആസ്പദമാക്കി അൽഐനിലെ ഡോ. ഷാഹുൽ ഹമീദ് ബോധവത്കരണ ക്ലാസ് നടത്തി. ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇത്തരം മഹത്തായ കാര്യങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ സെന്റർ എന്നും കൂടെയുണ്ടാവുമെന്നും ഇത്തരം നന്മകൾ എന്നും പ്രോത്സാഹനം അർഹിക്കുന്നതാണന്നും അദ്ദേഹം ഓർമപ്പെടുത്തി.
കായിക രംഗത്ത് മാത്രം ഒതുങ്ങിനിൽക്കാൻ തങ്ങൾ തയാറല്ലെന്നും ഇതുപോലെ മനുഷ്യനന്മക്ക് ഉതകുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി മുന്നോട്ടു പോകുമെന്നും മിറാക്കിൾ പ്രസിഡന്റ് ഷമീർ കൊടിയിൽ പറഞ്ഞു. സെക്രട്ടറി അർഷാദ് സംസാരിച്ചു. നിരവധി തവണ രക്തദാനം നടത്തിയ അബ്ദുൽ നാസർ, ഷഹീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ക്യാമ്പ് കോഓഡിനേറ്റർ മുഹമ്മദ് ബാവ, മിറാക്കിൾ ടീം അംഗങ്ങളായ റിഫാസ്, ഹൈദർ, മൊയ്തീൻകുട്ടി, റഫീഖ്, സലാം, ബഷീർ, നവാസ്, ഫയാസ്, ഷമീർച്ച, ഫിറോസ് ബാബു, സത്താർ, സിദ്ദിച്ച എന്നിവർ പരിപാടി നിയന്ത്രിച്ചു. ചടങ്ങിൽ ഇക്ബാൽ നന്ദി രേഖപ്പെടുത്തി.