നന്മ ഫാമിലി ഫെസ്റ്റ്; ബ്രോഷർ പ്രകാശനം
text_fieldsദുബൈ: തൃശൂർ ജില്ലയിലെ മതിലകം പുതിയകാവ് മഹല്ല് കൂട്ടായ്മയായ ‘നന്മ’കുടുംബസംഗമം നവംബർ 16ന് രാവിലെ ഒമ്പത് മുതൽ ദുബൈ വുഡ്ലം പാർക്ക് സ്കൂളിൽ നടക്കും.
പരിപാടിയുടെ ബ്രോഷർ പ്രകാശനം ബിസ്മി ഗ്രൂപ് എം.ഡി ഹാരിസ്, മുഹമ്മദ് അമീർ ഡബിൾ സെവൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രസിഡന്റ് അഹമ്മദ് ഷബീർ, സെക്രട്ടറി അബ്ദുൽ സലാം, ട്രഷറർ ടി.എസ്. നൗഷാദ്, വൈസ് പ്രസിഡന്റ് അഡ്വ. താഹ യൂസഫ്, ഷാനവാസ്, ഷഹീർ, ഷമീർ, സനി, ഷാന, ജലീൽ, ഷിനോസ്, ലുലു എന്നിവർ സംബന്ധിച്ചു. വിവിധയിനം മത്സരങ്ങളും സംസ്ക്കാരിക സമ്മേളനവും അരങ്ങേറും.പാചകമത്സരം, കുട്ടികൾക്ക് ചിത്ര രചന കളറിങ്, ഹെന്ന, മുട്ടിപ്പാട്ട് കോൽക്കളി, ദഫ്മുട്ട് എനിവയുമുണ്ടാകും.