Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽനി​ന്ന്​...

ഷാ​ർ​ജ​യി​ൽനി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പു​തി​യ സ്​​പൈ​സ്​​ജെ​റ്റ്​ സ​ർ​വി​സ്​

text_fields
bookmark_border
ഷാ​ർ​ജ​യി​ൽനി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പു​തി​യ സ്​​പൈ​സ്​​ജെ​റ്റ്​ സ​ർ​വി​സ്​
cancel
camera_alt

അ​ഹ്മ​ദാ​ബാ​ദ്-​ഷാ​ർ​ജ റൂ​ട്ടി​ൽ സ്‌​പൈ​സ്‌​ജെ​റ്റ്​ പു​തി​യ വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ന്​​

അ​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ച​ട​ങ്ങ്

Listen to this Article

ഷാ​ർ​ജ: അ​ഹ്മ​ദാ​ബാ​ദ്-​ഷാ​ർ​ജ റൂ​ട്ടി​ൽ ഇ​ന്ത്യ​ൻ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ സ്‌​പൈ​സ്‌​ജെ​റ്റ്​ പു​തി​യ വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ച്ച​താ​യി ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 5 മു​ത​ൽ ആ​രം​ഭി​ച്ച സ​ർ​വി​സ് ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​മാ​ണ് ന​ട​ത്തു​ന്ന​ത്. വ​ർ​ധി​ച്ചു വ​രു​ന്ന യാ​ത്രാ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വും തി​ര​ഞ്ഞെ​ടു​പ്പും ന​ൽ​കാ​നും ഈ ​സ​ർ​വി​സ് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ അ​ന്താ​രാ​ഷ്ട്ര യാ​ത്രാ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ലി സാ​ലിം അ​ൽ മി​ദ്ഫ പ​റ​ഞ്ഞു. ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​ധാ​ന യാ​ത്രാ വി​പ​ണി​ക​ളി​ലൊ​ന്നാ​ണ്​ ഇ​ന്ത്യ. കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളു​മാ​യി നേ​രി​ട്ടു​ള്ള ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​ത് ബി​സി​ന​സ്, ടൂ​റി​സം, കു​ടും​ബ യാ​ത്ര​ക​ൾ​ക്ക് വ​ലി​യ സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഹ്മ​ദാ​ബാ​ദ്-​ഷാ​ർ​ജ സ​ർ​വി​സ് സ്‌​പൈ​സ്‌​ജെ​റ്റി​ന്റെ അ​ന്താ​രാ​ഷ്ട്ര നെ​റ്റ്‌​വ​ർ​ക്കി​ലെ ഒ​രു പ്ര​ധാ​ന കൂ​ട്ടി​ച്ചേ​ർ​ക്ക​ലാ​ണെ​ന്നും ഇ​ന്ത്യ-​യു.​എ.​ഇ യാ​ത്രാ​ബ​ന്ധം ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​മെ​ന്നും സ്‌​പൈ​സ്‌​ജെ​റ്റ് ചീ​ഫ് ബി​സി​ന​സ് ഓ​ഫി​സ​ർ ദെ​ബോ​ജോ മ​ഹ​ർ​ഷി പ​റ​ഞ്ഞു.

Show Full Article
TAGS:SpiceJet Ahammedabad UAE News gulf news malayalam 
News Summary - New SpiceJet service from Sharjah to India
Next Story