ഒമ്പതാമത് യു.എഫ്.കെ അസ്മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsദുബൈ: കവി അസ്മോ പുത്തൻചിറയുടെ അനുസ്മരണാർഥം പ്രവാസി എഴുത്തുകാർക്കായി യുനീക്ക് ഫ്രണ്ട്സ് ഓഫ് കേരള ഏർപ്പെടുത്തിയ കഥ-കവിത പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു.
എഴുത്തുകാരൻ ഷൈലൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്. കഥാ വിഭാഗത്തിൽ മുർഷിദ ഫാരീസ് വഫിയ്യ (കാവുപന്തി), കവിത വിഭാഗത്തിൽ ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ (യുദ്ധക്കപ്പൽ) എന്നിവർ വിജയികളായി.
എഴുത്തുകാരൻ പി.വി. ഷാജികുമാർ, കവി മധു പനക്കാട്, ഷൈജു നീലകണ്ഠൻ, ശുഭ ടീച്ചർ, ഹരികൃഷ്ണൻ, ബി.ടി. ശ്രീലത, ജിഷ പനക്കോട് എന്നിവരായിരുന്നു വിധികർത്താക്കളുടെ പാനൽ. യു.എഫ്.കെ വൈസ് പ്രസിഡന്റ് ഷെഫീഖ്, സെക്രട്ടറി അബ്ദുസമദ്, ശിൽപി നിസാർ ഇബ്രാഹിം, സാംസ്കാരികവേദി ലീഡർ കെ.ആർ. രമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുരസ്കാരങ്ങൾ നവംബർ ഒമ്പതിന് വൈകീട്ട് നാലിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം ഹാൾ നമ്പർ ഏഴിൽ സമ്മാനിക്കും.

