Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതുതലമുറക്ക്​ പഴമയെ...

പുതുതലമുറക്ക്​ പഴമയെ പകർന്നു നൽകി ഓണം ആഘോഷിക്കണം- എം.എ. യൂസഫലി

text_fields
bookmark_border
പുതുതലമുറക്ക്​ പഴമയെ പകർന്നു നൽകി ഓണം ആഘോഷിക്കണം- എം.എ. യൂസഫലി
cancel

ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്‍റയും സൗഹാർദത്തിന്‍റെയും ഓണാശംസകൾ. ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഉത്സവമായിട്ടാണ് ഓണത്തെ കൊണ്ടാടുന്നത്. ഒരു മതവിഭാ​ഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം. ലോകമെങ്ങുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ഓണം ആഘോഷിക്കുന്നു.

കേരളം പ്രതികൂല കാലാവസ്ഥയിലൂടെ കടന്നു പോവുകയാണെങ്കിലും നാം അതിനെ തരണം ചെയ്യും. മഴക്കെടുതിയും പ്രളയക്കെടുതിയും ഈ ഓണനാളിലെ ദുരിതമാണ്. പ്രവാസലോകത്തെ സംബന്ധിച്ച് യുദ്ധകാലത്തിലൂടെ കടന്നു പോകുകയാണ്. ​ഗൾഫിലെ വിശാലഹൃദയരായ ഭരണാധികാരികൾ അവിടുത്തെ പൗരന്മാരോടൊപ്പം തന്നെ നമ്മുടെ പൗരന്മാരേയും ചേർത്ത് പിടിക്കുകയാണ്. മലയാളികൾ ഒത്തു ചേരുന്ന എല്ലാ കൂട്ടായ്മകളും ഓണം ആഘോഷിക്കുന്നത് ഏറെ സന്തോഷം പകരുന്ന ഒന്നാണ്​.

ഓണനാളിൽ​ പ്രവാസി സഹോദരങ്ങൾക്ക് ഒരു സാധനത്തിനും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത ലുലുസ്റ്റോറുകളിൽ ഉറപ്പാക്കിയിട്ടുണ്ട്​. പുതിയ തലമുറയിലെ കുട്ടികൾക്ക് പഴമയുടെ പാരമ്പര്യം പകർന്ന് നൽകേണ്ടത് അനിവാര്യമാണ്. ഓണസദ്യയും ഓണാഘോഷങ്ങളും രണ്ട് തലമുറ ഒരുമിച്ചാഘോഷിക്കുമ്പോൾ പഴയകാര്യങ്ങൾ പുതിയ തലമുറക്ക്​ കൈമാറാൻ മറക്കരുത്​. നിർമിത ബുദ്ധിയുടെ കാലത്ത് പഴമയും പുതുമയും ഒരുമിപ്പിച്ച് ഓണം ആഘോഷിക്കുന്നതിന്‍റെ പൊലിമയൊന്നു വേറെത്തന്നെയാവും.

Show Full Article
TAGS:onam Onam celebrated new generation UAE gulf 
News Summary - Onam should be celebrated by passing on the old traditions to the new generation.
Next Story