Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​ഷ്യാ​നെ​റ്റ് എം.​ഇ...

ഏ​ഷ്യാ​നെ​റ്റ് എം.​ഇ ‘സ്റ്റാ​ർ സി​ങ്ങ​ർ’ യു.​എ.​ഇ ടാ​ല​ന്റ് ഹ​ണ്ടി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം

text_fields
bookmark_border
ഏ​ഷ്യാ​നെ​റ്റ് എം.​ഇ ‘സ്റ്റാ​ർ സി​ങ്ങ​ർ’ യു.​എ.​ഇ ടാ​ല​ന്റ് ഹ​ണ്ടി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം
cancel
Listen to this Article

ദു​ബൈ: സ്റ്റാ​ർ സി​ങ്ങ​ർ യു.​എ.​ഇ ടാ​ല​ന്റ് ഹ​ണ്ടി​ന്റെ മ​റ്റൊ​രു സീ​സ​ണി​ലൂ​ടെ യു.​എ.​ഇ​യി​ലെ മ​ല​യാ​ളി ഗാ​യ​ക​ർ​ക്ക് ഏ​ഷ്യാ​നെ​റ്റ് എം.​ഇ സു​വ​ർ​ണാ​വ​സ​രം ഒ​രു​ക്കു​ന്നു. 18 വ​യ​സ്സോ അ​തി​ൽ കൂ​ടു​ത​ലോ ഉ​ള്ള യു.​എ.​ഇ നി​വാ​സി​ക​ൾ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഔ​ദ്യോ​ഗി​ക കോ​ൺ​ടെ​സ്റ്റ് വെ​ബ്സൈ​റ്റ് വ​ഴി അ​വ​ർ പാ​ടി​യ ഏ​തെ​ങ്കി​ലും മ​ല​യാ​ളം പാ​ട്ടി​ന്റെ ര​ണ്ട് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ സ​മ​ർ​പ്പി​ക്ക​ണം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ജ​യി​ക്ക് കൊ​ച്ചി​യി​ലേ​ക്ക് എ​ല്ലാ ചെ​ല​വു​ക​ളും അ​ട​ക്ക​മു​ള്ള യാ​ത്ര​യും സ്റ്റാ​ർ സി​ങ്ങ​ർ സീ​സ​ൺ 10ന്റെ ​സെ​റ്റ് സ​ന്ദ​ർ​ശി​ക്കാ​നും ഷോ​യി​ൽ ഒ​രു സ്പെ​ഷ​ൽ പെ​ർ​ഫോ​മ​ൻ​സി​നു​മു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും.

ഏ​ഷ്യാ​നെ​റ്റ് എം.​ഇ ടി.​വി ചാ​ന​ലി​ലെ സ്റ്റാ​ർ സി​ങ്ങ​ർ സീ​സ​ൺ 10 റി​യാ​ലി​റ്റി ഷോ​യു​ടെ ജ​ന​പ്രീ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി പ്രാ​ദേ​ശി​ക ഗാ​യ​ക​ർ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള വേ​ദി ന​ൽ​കു​ന്ന ഒ​രു മ​ല​യാ​ള സം​ഗീ​ത മ​ത്സ​ര​മാ​ണ് സ്റ്റാ​ർ സി​ങ്ങ​ർ സീ​സ​ൺ 10 യു.​എ.​ഇ ടാ​ല​ന്റ് ഹ​ണ്ട്. കെ.​എ​സ്. ചി​ത്ര, സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, വി​ധു പ്ര​താ​പ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​മു​ള്ള വേ​ദി​യി​ൽ തി​ള​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ്​ പ്ര​തി​ഭ​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റി​യാ​ലി​റ്റി സം​ഗീ​ത ഷോ ​പ്ലാ​റ്റ്ഫോ​മു​ക​ളി​ലൊ​ന്നാ​യ ഈ ​മ​ത്സ​രം, അ​തി​രു​ക​ൾ​ക്ക​പ്പു​റം കേ​ൾ​ക്ക​പ്പെ​ടേ​ണ്ട, ക​ഴി​വു​റ്റ ശ​ബ്ദ​ങ്ങ​ൾ​ക്ക് അ​വ​ർ അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​താ​ണ്. സ്റ്റാ​ർ സി​ങ്ങ​ർ സീ​സ​ൺ 10 യു.​എ.​ഇ ടാ​ല​ന്റ് ഹ​ണ്ടി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി, നി​ങ്ങ​ൾ പാ​ടി​യ ഏ​തെ​ങ്കി​ലും മ​ല​യാ​ളം പാ​ട്ടി​ന്റെ 2 മി​നി​റ്റ് വി​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്യു​ക https://contest.jiostar.com/ae/. വീ​ഡി​യോ 2026 ഫെ​ബ്രു​വ​രി 8 വ​രെ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

Show Full Article
TAGS:star singer Reality show 2025 UAE News gulf news malayalam 
News Summary - Opportunity to participate in Asianet M.E. ‘Star Singer’ UAE Talent Hunt
Next Story