‘ഓർമ’ ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsമന്ത്രി വീണ ജോർജ് ബാഡ്മിന്റൺ കളിക്കാർക്ക് ആശംസകൾ നേരുന്നു
ദുബൈ: ഓർമ ദുബൈ ഡി.ഐ.പി അൽ നിബ്രാസ് സ്കൂളിൽ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ അഞ്ച് മേഖലകളിൽനിന്നുള്ള 152 ടീമുകൾ മത്സരിച്ചു.
ആരോഗ്യ മന്ത്രി വീണ ജോർജ്, വി. ശിവദാസൻ എം.പി, പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സംഘാടക സമിതി ചെയർമാൻ ഷിജു ബഷീർ, പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട്, സെൻട്രൽ സ്പോർട്സ് കൺവീനർ രാജേഷ് എന്നിവർ പങ്കെടുത്തു.
പുരുഷ വിഭാഗത്തിൽ ആസിഫ്-അവിനാഷ് സഖ്യം വിജയികളായി. നജ്മുദ്ദീൻ - സബീർ മുഹമ്മദ് സഖ്യം രണ്ടാം സ്ഥാനം നേടി. വനിത വിഭാഗത്തിൽ ശ്യാമ-സുശ്മി സഖ്യം വിജയിച്ചു. ഹരിത-ശ്വേത ടീം രണ്ടാമതായി.
പെൺകുട്ടികളുടെ വിഭാഗത്തിൽ ഹായ മരിയം-ഹെസ്സ അയ്യിഷ ടീം വിജയിച്ചു. നസ്രിൻ നജ്മുദ്ദീൻ-നൗറിൻ നജ്മുദ്ദീൻ ടീം രണ്ടാമതായി.കുട്ടികളുടെ വിഭാഗത്തിൽ സയന്ത്-അഫ്താബ് ടീം വിജയിച്ചു. ഹംദാൻ ഷാഹിജാൻ-ഹംദാൻ അനീഷ് ടീം റണ്ണർ അപ്പായി.