Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ശ്രീനാരായണ...

‘ശ്രീനാരായണ പ്രസ്ഥാനങ്ങളെ വർഗീയവൽകരിക്കാനുള്ള ശ്രമം പ്രതിരോധിക്കേണ്ടത് ഞാൻ ഒറ്റക്കല്ല’ -പി. ജയരാജൻ

text_fields
bookmark_border
‘ശ്രീനാരായണ പ്രസ്ഥാനങ്ങളെ വർഗീയവൽകരിക്കാനുള്ള ശ്രമം പ്രതിരോധിക്കേണ്ടത് ഞാൻ ഒറ്റക്കല്ല’ -പി. ജയരാജൻ
cancel
camera_alt

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ താനെഴുതിയ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിന്റെ പതിനൊന്നാംപതിപ്പ് പുറത്തിറക്കിയ ശേഷം സംസാരിക്കുന്ന പി.ജയരാജൻ

ഷാർജ: ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ വർഗീയവൽകരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് താൻ ഒറ്റക്കല്ലെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. എഴുത്തും വായനയും അറിയുന്ന എല്ലാവരും നിർവഹിക്കേണ്ട ദൗത്യമാണതെന്ന് അദ്ദേഹം പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ താനെഴുതിയ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിന്റെ പതിനൊന്നാംപതിപ്പ് പുറത്തിറക്കിയ ശേഷം പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.

നേരത്തേ, റൈറ്റേഴ്സ് ഫോറം ഹാളിൽ നിറഞ്ഞ സദസ്സിലാണ് പ്രകാശനം നടന്നത്. ഒടുവിൽ സദസ്സിനെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ‘ഈ പുസ്തകം മെയ് 20 നാണ് കണ്ണൂരിൽ പിണറായി വിജയൻ പ്രകാശനം ചെയ്ത പുസ്തകം അഞ്ചുമാസം കഴിയുമ്പോഴേക്കും പതിനൊന്നാമത്തെ പതിപ്പിലേക്ക് എത്തിയിരിക്കുന്നു. ജനങ്ങൾ മുൻകൈ എടുത്ത് ജനകീയ പ്രസ്ഥാനങ്ങൾ ഉണ്ടാക്കി കൊളോണിയൽ നുകത്തിൽ നിന്നും രാജ്യത്തെ മോചിപ്പിച്ചു രാജ്യം സ്വാതന്ത്ര്യം നേടി. അതിനുശേഷം ഇന്ത്യയുടെ ഭരണഘടന രൂപപ്പെട്ടു. ഭരണഘടനയുടെ ആദ്യത്തെ വാചകം ‘വി ദി പീപ്പിൾ ഓഫ് ഇന്ത്യ’ എന്നാണ്. പക്ഷേ എന്താണ് സമീപകാലത്ത് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്? ആദ്യത്തെ വാക്കായ ‘നാം’ വിഭജിക്കപ്പെടുന്നു എന്ന യാഥാർഥ്യമുണ്ട്. അപ്പോൾ നമ്മളെ വിഭജിക്കാനുള്ള സമീപനത്തിന് നേരെ നമ്മൾ ഉണരുന്നില്ലെങ്കിൽ സമൂഹത്തിന്‍റെ നിലനിൽപ്പ് എന്താകും എന്ന് എല്ലാവരും ആലോചിക്കണം.

കേരളം മതനിരപേക്ഷതയുടെ ഒരു സംരക്ഷണ തീരത്താണ്. എത്രമാത്രം സൗഹൃദത്തോടു കൂടിയാണ് വ്യത്യസ്ത മതങ്ങളിൽപെട്ടവർ നല്ല അയൽപക്ക ബന്ധം സ്ഥാപിച്ച് ഇവിടെ ജീവിക്കുന്നത്. അങ്ങനെയുള്ള നമ്മുടെ നാട്ടിലും വിദ്വേഷത്തിന്‍റെ വിത്തുകൾ പാകുന്ന സാഹചര്യത്തിൽ ഈ പുസ്തകത്തിലെ വരികൾ നമ്മുടെ ഉത്തരവാദിത്വം ഉണർത്തിക്കൊണ്ടേയിരിക്കുകയാണ്. അത്തരം ഒരു ജാഗ്രതപ്പെടുത്തലാണ് ഈ പുസ്തകത്തിലൂടെ നടത്താൻ ശ്രമിക്കുന്നതെന്ന് പി. ജയരാജൻ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ വധം നടന്നത് എന്തിന്റെ പേരിലാണ്? സനാതനികളാണ് ആദ്യമായിട്ട് ഗാന്ധിയുടെ നേരെ വധശ്രമം നടത്തിയത്. കേരളത്തെ മുന്നോട്ടു നയിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച ആളാണ് ശ്രീ നാരായണ ഗുരു. ആ ഗുരുവിനെ പോലും ദുർവ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 1888-ൽ അരുവിപ്പുറത്ത് അദ്ദേഹം എഴുതിവെച്ചത് ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണ്’ എന്നാണ്. ശ്രീനാരായണഗുരുവിന്‍റെ ഒരു പുനർവായന ഇൗ പുസ്തകത്തിലുണ്ട്. ഒപ്പം മഹാത്മാ അയ്യങ്കാളിയും. വർത്തമാനകാലത്ത് ഡൽഹിയിൽ ജനാധിപത്യത്തിന്‍റെ മൂല്യങ്ങൾ തകർക്കപ്പെടുന്നു എന്ന് പറഞ്ഞ് പ്രക്ഷോഭം നടക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ഘട്ടത്തിൽ ഓർമിക്കപ്പെടേണ്ട ചരിത്രപുരുഷനാണ് ഡോ. അംബേദ്കർ. ഇതൊക്കെ അംബേദ്കർ ഓർമിപ്പിച്ചു കൊണ്ടിരുന്ന കാര്യമാണ്.

മതത്തെ തെറ്റിധരിപ്പിച്ച് യഥാർഥ മതവിശ്വാസികളെ വഴിതെറ്റിക്കാനുള്ള കാലഘട്ടത്തിൽ ഇത്തരം വിഷയങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യണം. അതിലൊക്കെ നിങ്ങൾ സജീവമായിട്ട് മുന്നോട്ടുവരും. അതിനു വേദിയൊരുക്കുകയാണ് ഈ ഇന്‍റർനാഷനൽ ബുക്ക് ഫെസ്റ്റ്. ഷാർജയിലെ ഭരണാധികാരി മുൻകൈ എടുത്ത് നടത്തിയിട്ടുള്ള ഈ ഫെസ്റ്റ് ഇതുപോലെയുള്ള അവതരണങ്ങൾ നടത്താൻ വേദിയൊരുക്കുന്നുവെന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം ഉൾപ്പെടെയുള്ളവർ പ്രകാശന ചടങ്ങിൽ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam UAE Sharjah Book Fair P. Jayarajan Sree Narayana Guru 
News Summary - P. Jayarajan at Sharjah International Book Fair
Next Story