ശൈത്യകാലത്ത് വളർത്താൻ പൊയിൻസേഷ്യ
text_fieldsഗൾഫ് നാടുകളിലെ നിലവിലെ കാലാവസ്ഥയിൽ വളർത്താന കഴിയുന്ന ചെടിയാണ് പൊയിൻസേഷ്യ (Poinsettia). മെക്സിക്കോയിൽ നിന്ന് പിറവിയെടുത്ത ഈ ചെടിയെ േഫ്ലാർ ഡി ലാ നൊച്ചെ ബ്യൂന എന്നും വിളിക്കും. വിശുദ്ധ രാത്രിയിലെ പുഷ്പം എന്നാണ് ഇതിന്റെ അർഥം. ബത്ലഹേമിലെ നക്ഷത്രത്തെ പോലെ ഇരിക്കുന്നതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ക്രിസ്തുമസ് സ്റ്റാർ ഫ്ലവർ എന്നും അറിയപ്പെടുന്നുണ്ട്.
ശൈത്യകാലത്തിന്റെ മധ്യഭാഗമെത്തുമ്പോൾ ചെടിയിൽ പൂക്കൾ വരാൻ തുടങ്ങും. ഈ ചെടിയുടെ വ്യത്യസ്ത പതിപ്പുകളുണ്ട്. ചുവപ്പ് കളറിനാണ് കൂടുതൽ പ്രിയം. യഥാർഥത്തിൽ പൂക്കളേക്കാൾ ഭംഗി ചുവന്ന നിറത്തിലുള്ള ഇലകൾക്കാണ്. ആ ഇലകളെ ബ്രാക്ട്സ് എന്നാണ് പറയുന്നത്. ഇതിന്റെ പൂക്കൾക്ക് മഞ്ഞ നിറമാണ്. ഓരോ ലീഫ് ബ്രാക്ട്സിന്റെയും നടുവിലായാണ് പൂക്കൾ കാണുന്നത്. ഇതിനെ Cyathia എന്ന് പറയും.
ഇലകളുടെ ഭംഗി കൊണ്ടാണ് ക്രിസ്തുമസ് അലങ്കാരങ്ങൾക്കായി ഈ ചെടി ഉപയോഗിക്കുന്നത്. കിഴക്കോട്ടുള്ള ജനാലയുടെ അടുത്തു വെക്കുന്നതാണ് ഉചിതം. എന്നും ഒരുപാട് വെള്ളം ഒഴിക്കേണ്ടതില്ല. മണ്ണ് ഉണങ്ങുമ്പോൾ മാത്രം ഒഴിക്കുക. ക്രിസ്മസിനായി അലങ്കരിക്കുമ്പോൾ ആദ്യം ഇടംപിടിക്കുന്ന ചെടിയാണിത്.