റാക്-ലെബനന്‍ വ്യാപാര നിക്ഷേപ സഹകരണം ശക്തമാക്കാന്‍ ധാരണ
text_fieldsറാസല്‍ഖൈമ: യു.എ.ഇ-ലെബനന്‍ ബിസിനസ് ഫോറത്തില്‍ പുതിയ വ്യാപാര-നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് റാക് ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി. ഫോറത്തില്‍ ലെബനനുമായി വ്യാപാര-നിക്ഷേപ സഹകരണം ശക്തമാക്കുന്നതിനുള്ള സഹകരണ കരാറില്‍ റാക് ചേംബര്‍ ചെയര്‍മാന്‍ മുഹമ്മദ് മിസ്ബഹ് അല്‍ നുഐമി യും ലെബനനിലെ സഹ്ല ആൻഡ് ബെക്കാ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രി ആൻഡ് അഗ്രിക്കള്‍ച്ചര്‍ പ്രസിഡന്‍റ് മുനീര്‍ അല്‍ താനിയും ഒപ്പുവെച്ചു.
റാസല്‍ഖൈമയിലെയും ലെബനനിലെയും കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ വ്യാപാര-നിക്ഷേപ അവസരങ്ങള്‍ ഒരുക്കുകയാണ് കരാറിന്‍റെ ലക്ഷ്യം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ചേംബര്‍ ഓഫ് കൊമേഴ്സുകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് റാക് ചേംബര്‍ വലിയ പ്രാധാന്യം നല്‍കുന്നതായി മുഹമ്മദ് മിസ്ബഹ് അല്‍ നുഐമി പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകള്‍ പുതിയ അവസരങ്ങള്‍ കണ്ടത്തെുന്നതില്‍ നിന്ന് യഥാര്‍ഥ ബിസിനസ് പങ്കാളിത്തങ്ങളിലേക്ക് പ്രവേശിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും ദീര്‍ഘകാല പങ്കാളിത്തങ്ങള്‍ രൂപീകരിക്കാനും മികച്ച അവസരങ്ങള്‍ കണ്ടത്തൊനും ഇത്തരം സഹകരണ കരാറുകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെയും ലെബനനിലെയും സാമ്പത്തിക സാധ്യതകളും മത്സരാധിഷ്ഠിത നേട്ടങ്ങളും ഫോറത്തില്‍ ചര്‍ച്ച ചെയ്തു.


