മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ച അള്‍ത്താര സന്ദർശിച്ച് ചെന്നിത്തല
text_fieldsദുബൈ സെന്റ് മേരീസ് കത്തോലിക്ക പള്ളി അൾത്താരയിൽ രമേശ് ചെന്നിത്തല പ്രാർഥന നടത്തുന്നു
ദുബൈ: അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ച ദുബൈയിലെ അള്‍ത്താര സന്ദർശിച്ച് പ്രാർഥന നടത്തി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകത്തിലെ ഏറ്റവും വലിയ ഇടവക ദേവാലയം എന്ന് അറിയപ്പെടുന്ന ദുബൈ സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ ദിവ്യബലി അര്‍പ്പിക്കുന്ന അള്‍ത്താരയിലാണ് മാര്‍പാപ്പക്കായി ചെന്നിത്തല പ്രത്യേക പ്രാർഥന നടത്തിയത്.
2019 ഫെബ്രുവരിയില്‍ മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനത്തില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ നിർമിച്ച അല്ത്താരയാണിത്. അബൂദബി സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് അന്ന് ഈ അള്‍ത്താര സ്ഥാപിച്ചത്. പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് രമേശ് ചെന്നിത്തലയെ സ്വീകരിച്ചു.