Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅപൂർവ ‘പോക്കിമോൻ’...

അപൂർവ ‘പോക്കിമോൻ’ കാർഡിന്‍റെ വില 16 ലക്ഷം ദിർഹം

text_fields
bookmark_border
അപൂർവ ‘പോക്കിമോൻ’ കാർഡിന്‍റെ വില 16 ലക്ഷം ദിർഹം
cancel

ഷാർജ: ഷാർജ ആനിമേഷൻ ആൻഡ് കോമിക്‌സ് കോണ്‍ഫറൻസിൽ വൻ തുക വിലമതിക്കുന്ന അപൂർവ ട്രേഡിങ് കാർഡ് ശ്രദ്ധനേടുന്നു. പോക്കിമോൻ പരമ്പരയിലെ ‘ലൂഗിയ’ എന്ന കഥാപാത്രത്തിന്‍റെ ചിത്രമുള്ള അപൂർവ കാർഡാണ് ട്രേഡിങ് കാർഡ് ഗെയിം (ടി.സി.ജി) സോണിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

16 ലക്ഷത്തിലധികം യു.എ.ഇ ദിർഹമാണ് ഇതിന്‍റെ മതിപ്പുവില. 2003ൽ പുറത്തിറങ്ങിയ ‘ക്രിസ്റ്റൽ ലൂഗിയ’ എന്ന ഈ കാർഡിന്‍റെ അപൂർവതയും ഉയർന്ന ഗുണനിലവാരവുമാണ് ഇതിന് ഇത്രയധികം മൂല്യം നൽകുന്നത്.

ലോകമെമ്പാടും മികച്ച കണ്ടീഷൻ വ്യക്തമാക്കുന്ന ‘പി.എസ്.എ 10’ ഗ്രേഡ് ലഭിച്ചിട്ടുള്ള ഇത്തരം 40 കാർഡുകൾ മാത്രമാണുള്ളതെന്ന് കാർഡിന്‍റെ ഉടമ വ്യക്തമാക്കുന്നു. ലൂഗിയ എന്ന കഥാപാത്രത്തിനുള്ള സ്വീകാര്യതയും ഇതിനെ പ്രിയങ്കരമാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:pokemon game card 
News Summary - Rare 'Pokemon' card priced at 1.6 million Dirhams
Next Story