എസ്.ബി-അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ‘ഓർമപ്പൂക്കളം 2026’
text_fieldsഎസ്.ബി കോളജ്–അസംപ്ഷൻ കോളജ് അലുംമ്നി യു.എ.ഇ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം ‘ഓർമപ്പൂക്കളം 2026’ കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: എസ്.ബി കോളജ്–അസംപ്ഷൻ കോളജ് അലുമ്നി യു.എ.ഇ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം ‘ഓർമപ്പൂക്കളം 2026’ എന്ന പേരിൽ ആഘോഷിച്ചു.
കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്‍റ് ബെൻസി വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. ജോൺ ജോസഫ് എടാട്ട് മുഖ്യ പ്രഭാഷണം നടത്തി. അക്കാഫ് അസോസിയേഷൻ യു.എ.ഇ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, നടൻ കൈലാഷ്, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ, മഞ്ജു തോംസൺ, ജോസഫ് കളത്തിൽ, ഗീതി സോബിൻ, ജൂലി പോൾ, ഡോ. ലിൻഡ മാത്യു എന്നിവർ സംസാരിച്ചു.
അജ്മാനിലെ ഉമ്മുൽ മുഅ്മീൻ വിമൻസ് അസോസിയേഷൻ ഹാളിൽ രാവിലെ 10 മുതൽ നാലുവരെ നടന്ന ആഘോഷ പരിപാടികളിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. മാവേലി എഴുന്നള്ളത്ത്, ഓണസദ്യ, ശിങ്കാരി മേളം, ഗാനമേള, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.


