കണ്ണൂരോണവുമായി ഇൻകാസ്
text_fieldsഷാർജ ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ‘കണ്ണൂരോണം’ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് വൈ.എ. റഹീം ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഷാർജ ഇൻകാസ്, കണ്ണൂർ ജില്ല കമ്മിറ്റി ‘കണ്ണൂരോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.പൂക്കളമൊരുക്കലും വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. ഷാർജ അൽ ബുസ്താൻ ഹോട്ടൽ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. പ്രസാദ് കാളിദാസിന്റെ അധ്യക്ഷതയിൽ ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്. മുഹമ്മദ് ജാബിർ, അഡ്വ. വൈ.എ. റഹീം, ഇ.പി. ജോൺസൺ, ബിജു അബ്രഹാം, പ്രമോദ് മഹാജൻ, മാത്യു ജോൺ, അബ്ദുൽ ഹമീദ്, പ്രദീപ് നെന്മാറ, വി. നാരായണൻ നായർ, ജോജിത്, നൗഫാദ് തുടങ്ങിയവർ സംസാരിച്ചു. കുടുംബസംഗമത്തിന് രമ്യ നമ്പ്യാരും ദിവ്യ നമ്പ്യാരും നേതൃത്വം നൽകി.