സീതി സാഹിബ് മഹാനായ മനുഷ്യസ്നേഹി -ഡോ. അബ്ദുൽ ഹസീബ് മദനി
text_fieldsഡോ. അബ്ദുൽ ഹസീബ് മദനി അനുസ്മരണ പ്രഭാഷണം നടത്തുന്നു
ഷാർജ: ഒട്ടേറെ നേടിത്തന്നുകടന്നുപോയ സീതിസാഹിബ് എന്നും ഓർമകളിൽ ഉണ്ടാകേണ്ട മനുഷ്യസ്നേഹി ആണെന്ന് ഡോ. അബ്ദുൽ ഹസീബ് മദനി. സ്വാതന്ത്രത്തിനു മുമ്പും ശേഷവുമായി ആറരപ്പതിറ്റാണ്ട് ജീവിച്ച അദ്ദേഹം ജീവിതത്തിൽ ഒന്നും സമ്പാദിക്കാതെ ദരിദ്രനായാണ് മരിച്ചുപോയത്.
പക്ഷെ, സമുദായത്തിനും നാടിനും ഏറെ നേടിത്തന്നു. യുഗപ്രഭാവനായ മഹാമനീഷിയുടെ ജീവിതം പഠിക്കാനും പകർത്താനും കഴിഞ്ഞാലേ നമ്മുടെ കടമകൾ തീരുന്നുള്ളു എന്നും സാമൂഹിക നേട്ടങ്ങളുടെ പിന്തുടർച്ച സൃഷ്ടിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. സീതി സാഹിബ് ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണ അവാർഡ് ദാന സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഷാർജ കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞെരി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ മുജീബ് തൃക്കണാപുരം അധ്യക്ഷത വഹിച്ചു. വനിതാലീഗ് നേതാവ് എ. ആമിന ടീച്ചർ മുഖ്യാതിഥിയായി.
സീതി സാഹിബ് അവാർഡ് നേടിയ ഡോ. പി.എ ഷംസുദ്ദീന് ഹാഷിം നൂഞ്ഞെരി മെമന്റോ നൽകി. കബീർ ചാന്നങ്കര പൊന്നാട അണിയിച്ചു.പ്രശസ്തി പത്രം അഷ്റഫ് കൊടുങ്ങല്ലൂർ സമർപ്പിച്ചു. സീതിസാഹിബ് അനുസ്മരണ ലേഖന മത്സരത്തിൽ വിജയികളായ റൂഷ് സഈദ്, നസീർ രാമന്തളി, ഫിറോസ് എളയേടത്ത്, അഡ്വ. ഷബീൽ ഉമ്മർ എന്നിവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഡോ. നാസർ വാണിയമ്പലം, ആർ.ഒ ഇസ്മായിൽ, അഡ്വ. സിറാജ്, ഡോ. ഹസീന ബീഗം, റസീന ഹൈദർ, ജെസീന ഹമീദ്, ഫെബീന റഷീദ് എന്നിവരെ ആദരിച്ചു. റസാഖ് ഒരുമനയൂർ, അബ്ദുൽ റഹ്മാൻ മാസ്റ്റർ, നസീർ കുനിയിൽ, കെ.പി.എ സലാം, അബ്ദുൽകാദർ അരിപ്പാമ്പ്ര, കാദർകുട്ടി നടുവണ്ണൂർ അൻവർ പെരിഞ്ഞനം, സിദ്ദീഖ് തളിക്കുളം എന്നിവർ ആശംസകൾ നേർന്നു.
സംഘാടക സമിതി ജനറൽ കൺവീനർ തയ്യിബ് ചേറ്റുവ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കെ.എസ്. ഷാനവാസ് നന്ദിയും പറഞ്ഞു. അർഷാദ് അബ്ദുൽ റഷീദ്, നുഫൈൽ പുത്തൻചിറ, ഹസീന റഫീഖ്, ഹക്കിം കരുവാടി, അഡ്വ യാസീദ്, മുഹമ്മദ് ഇരുമ്പുപാലം, അബ്ദുൽ സലാം പാരി, ഷകീർ പാലത്തിങ്കൽ റിയാസ് നടക്കൽ, അഷ്റഫ് വടയം, ഷഫീഖ് മാരേക്കാട് എന്നിവർ നേതൃത്വം നൽകി.