സ്രോതസ്സ് വാർഷികാഘോഷം
text_fieldsസ്രോതസ്സ് വാർഷികാഘോഷം സിനിമാതാരം കൈലാഷ്
ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: സ്രോതസ്സിന്റെ വാർഷിക കുടുംബ സംഗമവും ജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സിനിമാതാരം കൈലാഷ് നിർവഹിച്ചു.
പ്രസിഡന്റ് ഡേവിഡ് വർഗീസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ മാത്യു, ട്രഷറർ മനോജ് മാത്യു, വൈസ് പ്രസിഡന്റ് ബിജോ കളിക്കൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, ജനറൽ കൺവീനർ ഡോ. മനു വർഗീസ്, ജൂബിലി കൺവീനർ ഫീലിപ്പോസ് പുതുക്കുളങ്ങര എന്നിവർ പ്രസംഗിച്ചു.
ഷാർജ പൊലീസിലെ മലയാളി വർഗീസ് പാപ്പച്ചൻ, 10, 12 ക്ലാസുകളിൽ വിജയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. നാട്ടിലേക്ക് മടങ്ങിപ്പോകുന്ന കുഞ്ഞുമോൻ, ബിജു തോമസ് മാത്യു എന്നിവർക്ക് യാത്രയയപ്പും നൽകി.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും പുതുമയാർന്ന മത്സരങ്ങളും കോർത്തിണക്കി ‘വിസ്മയം- 2025’ എന്ന പേരിലാണ് പരിപാടി നടന്നത്. സ്റ്റാർ സിംഗർ ഫെയിം ലക്ഷ്മി ജയന്റെ മ്യൂസിക്കൽ ബാൻഡും അരങ്ങേറി. ഒരു വർഷം നീളുന്ന ജൂബിലി ആഘോഷങ്ങൾ നാട്ടിലും യു.എ.ഇയിലുമായിട്ടാണ് നടക്കുക. ജൂബിലിയുടെ ഭാഗമായി സ്രോതസ്സ് നടത്തുന്ന ജീവകാരുണ്യ പദ്ധതികൾ ചടങ്ങിൽ പ്രഖ്യാപിച്ചു. നിർധന കുടുംബങ്ങൾക്ക് വീട്, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം എന്നിവ ജൂബിലിയുടെ ഭാഗമായി നൽകും.


