Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ 12ാം ക്ലാസ്​...

യു.എ.ഇയിൽ 12ാം ക്ലാസ്​ വിദ്യാർഥികൾക്ക്​ എൻ.ആർ.ഐ സർട്ടിഫിക്കറ്റിന്​ പ്രത്യേക സൗകര്യം

text_fields
bookmark_border
യു.എ.ഇയിൽ 12ാം ക്ലാസ്​ വിദ്യാർഥികൾക്ക്​ എൻ.ആർ.ഐ സർട്ടിഫിക്കറ്റിന്​ പ്രത്യേക സൗകര്യം
cancel
camera_alt

https://www.madhyamam.com/uae

ദുബൈ: യു.എ.ഇയിൽ 12ാം ക്ലാസ്​ പൂർത്തിയാക്കിയ പ്രവാസി വിദ്യാർഥികൾക്ക്​ കേരളത്തിൽ കോളജ്​ പ്രവേശനത്തിനായി എൻ.ആർ.ഐ സർട്ടിഫിക്കറ്റ്​ ലഭ്യമാക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. യോഗ്യരായ വിദ്യാർഥികൾക്ക്​ ​ഏപ്രിൽ നാലിന്​ ദുബൈയിലോ വടക്കൻ എമിറേറ്റിലോ ഉള്ള ഏതെങ്കിലും ബി.എൽ.എസ്​ സെന്‍ററുകളിൽ മുൻകൂർ അപ്പോയ്​മെന്‍റ്​ ഇല്ലാതെ തന്നെ എൻ.​​ആർ.ഐ സർട്ടിഫിക്കറ്റിന്​ അപേക്ഷ സമർപ്പിക്കാം. അപ്പോയിൻമെന്‍റ്​ ലഭിക്കാൻ വിദ്യാർഥികളുടെ 12ാം ക്ലാസ്​ ഗ്രേഡ്​ സർട്ടിഫിക്കറ്റ്​, കോളജിൽ പ്രവേശനം ലഭിച്ചതിന്‍റെ രേഖ എന്നിവ ഹാജരാക്കണമെന്ന്​ കോൺസുലേറ്റ്​ അറിയിച്ചു. ആദ്യം എത്തുന്നവർക്കായിരിക്കും അപ്പോയ്​മെന്‍റിൽ മുൻഗണന. നീണ്ട ക്യൂ ഒഴിവാക്കാൻ വിദ്യാർഥികൾ നേരത്തെ എത്താൻ ശ്രമിക്കണം. അപേക്ഷ ഫോറം, ആവശ്യമായ രേഖകളുടെ പട്ടിക എന്നിവ കോൺസുലേറ്റിന്‍റെ ഔദ്യോഗിക വെബ്​സൈറ്റായ https://www.cgidubai.gov.in/content/Application-Proforma-for-NRI-Certificate-CGl.pdfൽ നിന്ന്​ ഡൗൺലോഡ്​ ചെയ്യാം.

നാട്ടിലെ കോളജുകളിലും സർവകലാശലാകളിലും എൻ.​ആർ.ഐ ക്വാട്ടയിൽ ബിരുദ പ്രവേശനം നേടുന്നതിന്​ വിദ്യാർഥികൾക്ക്​ എ.ആർ.ഐ സർട്ടിഫിക്കറ്റ്​ ആവശ്യമാണ്​.

പ്രവാസികളായ ആയിരക്കണക്കിന്​ വിദ്യാർഥികളാണ്​ 12ാം ക്ലാസ്​ പഠന ശേഷം കോളജ്​ പ്രവേശനത്തിനായി കാത്തിരിക്കുന്നത്​. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ നീക്കം വിദ്യാർഥികൾക്ക്​ ആശ്വാസകരമാവും. അതേസമയം, നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദ്യാർഥികൾക്ക്​ കൂടുതൽ സഹായം ആവശ്യമാണെങ്കിൽ സംവിധാനം ഏർപ്പെടുത്തുമെന്നും കോൺസുലേറ്റ്​ അറിയിച്ചു.

Show Full Article
TAGS:Gulf News Uae school students certification NRI Certificate Special facility 
News Summary - Special facility for NRI certificate for 12th class students in UAE
Next Story