
മണ്ണില്ലാതെ വീട്ടിനകത്ത് വളർത്താൻ ഇതാ ഒരു ആഫ്രിക്കൻ പ്ലാന്റ്
text_fieldsമണ്ണില്ലാതെയും മിക്ക ചെടികളും വെള്ളത്തിൽ വളർത്തിയെടുക്കാം. മണ്ണ് കിട്ടാൻ പ്രയാസമാണെങ്കിൽ വെള്ളത്തിൽ വളർത്താം. ഇതൊരു ആഫ്രിക്കൻ പ്ലാൻറാണ്. അസ്പരാഗസ് കുടുംബത്തിൽപെട്ടതാണിത്. ഇതിനും റൂട്ടിൽ കുഞ്ഞു കിഴങ്ങുകൾ ഉണ്ട്. ചെടികൾ വളർത്തി ഒരു പരിചയമില്ലാത്തവർക്ക് പോലും നന്നായി വളർത്തിയെടക്കാം ഈ ചെടി. വലിയ കെയറിങ് ആവശ്യമില്ല. ഇതിെൻറ കുറേ വെറൈറ്റീസ് ഉണ്ട്.
ഇതിനെ സ്പൈഡർ ഐവി, റിബൺ പ്ലാൻറ് എന്നും വിളിക്കാറുണ്ട്. നീണ്ട തണ്ടോട് കുടിയ ചെറിയ ചെടികൾ ഇത് ഉദ്പാദിപ്പിക്കുന്നുണ്ട്. അതിനെ പപ്സ് (pups) എന്നു പറയും. കുഞ്ഞു ചിലന്തി കിടക്കുന്നത് പോലെ തോന്നും. അതിൽ നിറയെ വേരുകളും കാണും.
ഈ പപ്സ് മാറ്റി വെച്ചാണ് പുതിയ സ്പൈഡർ പ്ലാൻറ് വളർത്തിയെടുക്കുന്നത്. മദർ പ്ലാൻറിെൻറ റൂട്ട് വേർതിരിച്ചും വളർത്താൻ കഴിയും.
റൂട്ട് മാത്രം മുങ്ങാൻ പാകത്തിന് വെള്ളം ഒഴിച്ചു വളർത്താം. നന്നായിട്ടു വളരും. േക്ലാറിൻ ഉള്ള വെള്ളം ആണെങ്കിൽ അഞ്ച് മിനിറ്റ് വെച്ച ശേഷം മാത്രം ഉപയോഗിക്കുക.
നേരിട്ടു സൂര്യപ്രകാശം കിട്ടുന്നിടത്തു വെക്കരുത്. അങ്ങനെ ചെയ്താൽ ഇലകൾക്ക് ബ്രൗൺ കളർ വരും. ഒരുപാട് വെയിൽ കിട്ടുന്നിടത്തു വെക്കരുത്. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്. ഇൻഡോർ ആയി വെക്കാനും നല്ലൊരു ചെടിയാണ്. ഇൻഡോർ ആണെങ്കിൽ എന്നും വെള്ളം ഒഴിക്കരുത്. എന്നാൽ, വീടിന് പുറത്താണ് വെക്കുന്നതെങ്കിൽ എന്നും വെള്ളം ഒഴിക്കണം. മണ്ണ് ഡ്രൈ ആകാതെയും നോക്കണം.
സാധാരണ ചെടികൾക്ക് കൊടുക്കുന്ന പോലെ തന്നെ പൊട്ടിങ് മിക്സ് നൽകാം. ഇൻഡോർ ആണെങ്കിൽ ചകിരിച്ചോറ്, േക്ല ബോൾസ് എന്നിവ നൽകാം.
മണ്ണിെൻറ ഒപ്പം ചാണകപൊടിയും എല്ലുപൊടിയുമെല്ലാം ഉപയോഗിക്കാം. ചെടികളുമായി ബന്ധപ്പെട്ട സംശയത്തിന് Gardeneca_home യൂ ട്യൂബ് ചാനലുമായി ബന്ധപ്പെടാം.