Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതമിഴ്​ സംരംഭകരുടെ...

തമിഴ്​ സംരംഭകരുടെ സംഗമവും പുസ്തക പ്രകാശനവും ഇന്ന്

text_fields
bookmark_border
തമിഴ്​ സംരംഭകരുടെ സംഗമവും പുസ്തക പ്രകാശനവും ഇന്ന്
cancel
camera_alt

തമിഴ്​ സംരംഭക സംഗമത്തിന്‍റെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

ദുബൈ: ഗൾഫിൽ ഏറ്റവും സ്വാധീനമുള്ള തമിഴരുടെ സംഗമം ഇന്ന്​ ദുബൈയിൽ നടക്കും. ‘ശിഗരം 2026’ എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ ഗൾഫിലെ നൂറ് തമിഴ് പ്രമുഖരെ പരിചയപ്പെടുത്തുന്ന പുസ്തകം പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

‘ഗ്ലോബൽ തമിഴ് എന്‍റർപ്രണേഴ്സ് ലീഡർഷിപ്​ സമ്മിറ്റ്​’ എന്ന പേരിലാണ്​ സംഗമം. ഇതോടൊപ്പം, ഗൾഫിൽ വെന്നിക്കൊടി നാട്ടിയ 100 തമിഴ്​ പ്രതിഭകളെ അടയാളപ്പെടുത്തുന്ന ‘100 തമിഴ് ലീഡേഴ്സ് ഓഫ് അറേബ്യ 2026’ കോഫി ടേബിൾ ബുക്ക് പ്രകാശനവും നടക്കും.

ദുബൈ ഗ്രാന്‍റ്​ ഹയാത്ത് ഹോട്ടലിൽ ശനിയാഴ്ച വൈകുന്നേരം 5.30നാണ്​ പരിപാടിക്ക്​ തുടക്കമാവുക. വൈകുന്നേരം അഞ്ചരക്ക് ആരംഭിക്കുന്ന ചടങ്ങിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ തമിഴ് വ്യക്തിത്വങ്ങൾ പങ്കെടുക്കും.

‘ഇന്ന്​ നയിക്കുന്നു, നാളേക്ക് പ്രചോദനമാകുന്നു’ എന്ന പ്രമേയത്തിലുള്ള​ സംഗമം, ഗൾഫിലെ തമിഴ് സംരംഭകരുടെ വളർച്ചയെയും അവരുടെ സംഭാവനകളെയും ആദരിക്കുന്നതിനായാണ് സംഘടിപ്പിക്കുന്നത്. വൈകീട്ട്​ 6.30 മുതൽ കലൈയരശൻ, കാർത്തിക് രാമൻ, സെന്തിൽ കുമാരൻ, അജ്നാഷ് തുടങ്ങിയ വിദഗ്ധർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും. ലീമ റോസ് ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകും. ഡബ്ല്യു.ഐ.ടി ഇവന്‍റ്​സ് പ്രതിനിധി മെർലിൻ ആൻലറ്റ്, വിജയ്, കലയരസൻ, മണിരത്നം, ശരവണൻ കൃഷ്ണമൂർത്തി, വെങ്കിട്ട്, ശിവശങ്കരി, ഇർഫാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.

Show Full Article
TAGS:Entrepreneurs UAE Saudi Arabia 
News Summary - Tamil entrepreneurs' meet and book launch today
Next Story