Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ.യിലെ ഏറ്റവും...

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി; എം.എ യൂസഫലി ഒന്നാമത്

text_fields
bookmark_border
യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി; എം.എ യൂസഫലി ഒന്നാമത്
cancel
camera_alt

എം.എ യൂസഫലി

Listen to this Article

ദുബൈ: യു.എ.ഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തോടെ തയ്യാറാക്കിയ ‘ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്’ പട്ടികയിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഫിനാൻസ് വേൾഡാണ് പട്ടിക പുറത്തിറക്കിയത്.

യു.എ.ഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക ഉന്നമന ശ്രമങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലക്ക്​ നൽകിവരുന്ന പിന്തുണ എന്നിവ കൂടി വിലയിരുത്തിയാണ് റാങ്കിങ്.

ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയാണ് പട്ടികയിൽ രണ്ടാമത്. അൽ ആദിൽ ട്രേഡിങ് ചെയർമാൻ ആൻഡ്​ മാനേജിങ്​ ഡയറക്ടർ ധനഞ്ജയ് ദാതാറാണ് മൂന്നാമത്. ഗസ്സാൻ അബൗദ് ഗ്രൂപ്പ് സ്ഥാപകനായ സിറിയൻ പൗരനായ ഗാസ്സാൻ അബൗദ്, ജാക്കിസ് ഗ്രൂപ്പ് ചെയർമാൻ ജാക്കി പഞ്ചാബി, ജോയ് ആലുക്കാസ്, തുംബെ ഹോസ്പിറ്റൽസ് സ്ഥാപകൻ തുംബെ മൊയ്തീൻ, ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ.ടി പഗറാണി, ചലൂബ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ പാട്രിക് ചലൂബ്, ഗ്ലോബൽ ഷിപ്പിങ് ആൻഡ്​ ലോജിസ്റ്റിക്സ് കമ്പനിയായ ട്രാൻസ് വേൾഡ്​ ചെയർമാൻ രമേശ് എസ്. രാമകൃഷ്ണൻ തുടങ്ങിയവരാണ് പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ചവർ.

ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർപേഴ്സൺ രേണുക ജഗ്തിയാനിയാണ് പട്ടികയിൽ മുൻനിരയിലുള്ള വനിത. ജംബോ ഗ്രൂപ്പിന്‍റെ വിദ്യാ ചാബ്രിയ, സുലേഖാ ആശുപത്രി സ്ഥാപക ഡോ. സുലേഖ ദൗഡ് എന്നിവരും പട്ടികയിലുണ്ട്.

ബുർജീൽ ഹോൾഡിങ്​ സ്ഥാപകൻ ഡോ. ഷംഷീർ വയലിൽ, ലുലു ഫിനാഷ്യൽ ഹോൾഡിങ്​സ്​ മാനേജിങ്​ ഡയറക്ടർ അദീബ് അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ്​ ഡയറക്ടർ ഷംലാൽ അഹമ്മദ്, ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി തുടങ്ങിയവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് മലയാളികൾ.


Show Full Article
TAGS:expatriate Lulu Group Chairman M.A. Yusufali gulf UAE MA Yusuff Ali 
News Summary - The most influential expatriate in the UAE; MA Yusuff Ali is number one
Next Story