സ്വിദ്ദീഖ് നദ്വിയുടെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
text_fieldsസ്വിദ്ദീഖ് നദ്വി ചേരൂർ പുസ്തകങ്ങൾ ഡോ. ബഹാഉദ്ദീൻ നദ് വി പ്രകാശനം ചെയ്യുന്നു
ദുബൈ: സ്വിദ്ദീഖ് നദ്വി ചേരൂർ രചിച്ച മൂന്ന് കൃതികൾ ദുബൈയിൽ പ്രകാശനം ചെയ്തു. മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി പൂർവ വിദ്യാർഥികളായ ഹുദവികളുടെ കൂട്ടായ്മ ‘ഇമാമ’ യു.എ.ഇ ചാപ്റ്റർ ഖിസൈസിലെ റുവാഖ് ഔഷയിൽ സംഘടിപ്പിച്ച പരിപാടിയിൽ ദാറുൽ ഹുദാ വൈസ് ചാൻസലറും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീൻ നദ് വിയാണ് കൃതികൾ പ്രകാശനം ചെയ്തത്.
ദുറൂസുൻ അഖ് ലാഖിയ്യ ലിശ്ശബാബ് (അറബി), യുക്തിചിന്തയും പുതിയ കാലവും, നന്മയൂറും കഥകൾ എന്നീ മൂന്ന് കൃതികൾ യഥാക്രമം യഹ്യ തളങ്കര (ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി), സൂപ്പി ഹാജി കടവത്തൂർ (ദുബൈ സുന്നി സെന്റർ ട്രഷറർ), അബ്ദുർ റസാഖ് ചെറൂണി എന്നിവർ ഏറ്റുവാങ്ങി. ദുബൈ ഇമാമ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഹുദവി അധ്യക്ഷത വഹിച്ചു. മുഹന്നദ് തങ്ങൾ ഹുദവി പെരിങ്ങത്തൂർ സ്വാഗതം പറഞ്ഞു.
സുന്നി സെന്റർ ജനറൽ സെക്രട്ടറി ശൗക്കത്തലി ഹുദവി, കെ.എം.സി.സി ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ജലീൽ ഹുദവി, ശറഫുദ്ദീൻ ഹുദവി, ബശീർ അലനല്ലൂർ, ഹസൈനാർ ബീജന്തടുക്ക, ഹാഫിള് അബ്ദുൽ ഹലീം കൊടുവള്ളി തുടങ്ങിയവർ ആശംസകൾ നേർന്നു.


