ടോസ്റ്റ്മാസ്റ്റേഴ്സ് നേതൃക്യാമ്പ് നാളെ
text_fieldsദുബൈ: ഞായറാഴ്ച ദുബൈ ലാൻഡിലെ ദ അക്ക്വില സ്കൂളിൽ (സ്കൈകോർട്ട്സ് ടവർ Aക്ക് മുന്നിൽ) നടക്കുന്ന ടോസ്റ്റ്മാസ്റ്റേഴ്സ് നേതൃക്യാമ്പിൽ പബ്ലിക് സ്പീക്കിങ് ലോകചാമ്പ്യൻ സവ്യസാചി സെൻഗുപ്ത മുഖ്യ പ്രഭാഷകനായി പങ്കെടുക്കും. യു.എ.ഇ, ലബനാൻ എന്നീ രാജ്യങ്ങളിലെ ടോസ്റ്റ്മാസ്റ്റേഴ്സ് സമൂഹത്തെ നയിക്കുന്ന ഡിസ്ട്രിക്റ്റ് 127 സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഡർഷിപ് കോൺക്ലേവിലാണ് സെൻഗുപ്ത മുഖ്യപ്രഭാഷകനായി സംസാരിക്കുന്നത്. ടോസ്റ്റ്മാസ്റ്റേഴ്സിന്റെ മുൻ അന്താരാഷ്ട്ര പ്രസിഡന്റ് ഡി.ടി.എം കേണൽ മുഹമ്മദ് മുറാദ് പ്രത്യേക ലീഡർഷിപ് വർക്ക്ഷോപ് നടത്തും. ദുബൈ കേന്ദ്രമായ ടോസ്റ്റ്മാസ്റ്റേഴ്സ് ഡിസ്ട്രിക്റ്റ് 127ന്റെ കീഴിൽ 4000ത്തിനടുത്തു അംഗങ്ങളുണ്ട്. വിവരങ്ങൾക്ക് : 055-5537147.