Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ഇന്ന്​ എട്ട്...

യു.എ.ഇ ഇന്ന്​ എട്ട് ബാലിസ്റ്റിക് മിസൈലുകളും നാല് ക്രൂസ് മിസൈലുകളും പ്രതിരോധിച്ചു

text_fields
bookmark_border
യു.എ.ഇ ഇന്ന്​ എട്ട് ബാലിസ്റ്റിക് മിസൈലുകളും നാല് ക്രൂസ് മിസൈലുകളും പ്രതിരോധിച്ചു
cancel

ദുബൈ: ചൊവ്വാഴ്ച ഇറാനിൽ നിന്നുണ്ടായ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച്​ യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം. എട്ട് ബാലിസ്റ്റിക് മിസൈലുകളും നാല് ക്രൂസ് മിസൈലുകളും 36 ഡ്രോണുകളും സംവിധാനം വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങൾ 433 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂസ് മിസൈലുകളും 1,977 ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം രാജ്യത്ത്​ ആകെ പരിക്കേറ്റവരുടെ എണ്ണം 188 ആയി. രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കാൻ യു.എ.ഇ പ്രതിരോധ സേന പൂർണ സജ്ജരാണെന്നും രാജ്യത്തെ ബാധിക്കുന്ന ഏത് ഭീഷണിയെയും ശക്തമായി നേരിടുമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്​തമാക്കി.

Show Full Article
TAGS:UAE air defence ballistic missile cruise missile 
News Summary - UAE Air Defenses successfully neutralized eight ballistic and four cruise missiles today
Next Story