Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനബിദിന സന്ദേശവുമായി...

നബിദിന സന്ദേശവുമായി യു.എ.ഇ ഭരണാധികാരികൾ

text_fields
bookmark_border
നബിദിന സന്ദേശവുമായി യു.എ.ഇ ഭരണാധികാരികൾ
cancel

ദുബൈ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ ഭരണാധികാരികൾ രാജ്യത്തും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക്​ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും നന്മയുടെയും സന്ദേശങ്ങൾ നേർന്നു. പ്രവാചകന്‍റെ ജീവിത മാതൃകയും കാരുണ്യം, സഹിഷ്ണുത, സാഹോദര്യം എന്നീ മൂല്യങ്ങളും വരുംതലമുറകൾക്ക് വലിയ പ്രചോദനമാണെന്ന് നേതാക്കൾ സന്ദേശത്തിൽ വ്യക്തമാക്കി.

പ്രവാചകന്‍റെ പാരമ്പര്യം സ്നേഹത്തിലും കരുണയിലുമാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ അനുസ്മരിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനവും സുസ്ഥിരതയും പ്രധാനം ചെയ്യാൻ ദൈവത്തോട് പ്രാർഥിക്കുന്നതായി അദ്ദേഹം ‘എക്‌സി’ൽ കുറിച്ചു. പ്രവാചകൻ മനുഷ്യകുലത്തിനാകെ കാരുണ്യമായിട്ടാണ് അയക്കപ്പെട്ടതെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

ഹിജ്റ കലണ്ടറിലെ റബീഉൽ അവ്വൽ 12 (ആഗസ്റ്റ് 25) ആണ് നബിദിനമെങ്കിലും, യു.എ.ഇയിൽ പൊതു അവധി ആഗസ്റ്റ് 28 വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്​. ഇതോടെ ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടെ തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിക്കും.

Show Full Article
TAGS:Prophet's Day UAE rulers message gulf 
News Summary - UAE rulers share Prophet's Day message
Next Story