Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 9:16 AM GMT Updated On
date_range 2022-06-12T14:46:27+05:30ഉമ്മുൽ ഖുവൈൻ പഴയ മതാഫി ഓർമയാകുന്നു
text_fieldscamera_alt
പൊളിച്ചു നീക്കുന്ന അഗ്നിരക്ഷാ സേനയുടെ പഴയ കെട്ടിടം
Listen to this Article
വികസനത്തിന്‍റെ പുതിയ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ ചരിത്രത്തിന്‍റെ ഭാഗമാകാൻ അഗ്നിരക്ഷാ സേനയുടെ പഴയ കെട്ടിടവും. ഉമ്മുൽ ഖുവൈൻ അൽ റിഗ്ഗ പ്രദേശത്തെ വൈറ്റ് ഷാബിയയിൽ തലയുയർത്തി നിന്നിരുന്ന ഈ കെട്ടിടം ഇവിടത്തുകാരുടെ ലാൻഡ് മാർക്ക് കൂടിയായിരുന്നു.
പ്രവർത്തനം പുതിയതായി നിർമ്മിച്ച കെട്ടിടസമുച്ചയത്തിലേക്ക് മാറ്റിയെങ്കിലും ഇപ്പോഴും ഈ പ്രദേശം മതാഫി റൗണ്ട് എബൌട്ട് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന പച്ചക്കറി മത്സ്യ മാർക്കറ്റിനു സമീപം പുതിയ ഹെഡ് ക്വാർട്ടേഴ്‌സ് പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ സൽമ പ്രദേശത്തും സിവിൽ ഡിഫെൻസിന്‍റെ പുതിയ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇതോടെ പഴയ കെട്ടിടം പൊളിച്ചു നീക്കുകയാണ്.
അഗ്നിരക്ഷാ സേനയുടെ പുതിയ ഹെഡ് ക്വാർട്ടേഴ്‌സ്
Next Story