ഡബ്ല്യു.എം.സി കേരളപ്പിറവി ദിനം ആഘോഷിച്ചു
text_fieldsഡബ്ല്യു.എം.സി അൽഐൻ പ്രോവിൻസ് നടത്തിയ
കേരളപ്പിറവി ദിനാഘോഷം
അൽഐൻ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) അലൈൻ പ്രൊവിൻസ് വിമൻസ് കൗൺസിലിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. വിമൻസ് കൗൺസിൽ പ്രസിഡന്റ് ഡോ. നിഷ വിജി വർഗീസ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ സ്രെകട്ടറി ബിന്ദു ബോബൻ സ്വാഗതം പറഞ്ഞു. പ്രശസ്ത സാഹിത്യകാരൻ അഭിലാഷ് പുതുക്കാട് മുഖ്യാതിഥിയായി. പ്രോവിൻസ് പ്രസിഡന്റ് ജാനറ്റ് വർഗീസും ട്രഷറർ റോഷിൻ ആന്റണിയും നേതൃത്വം നൽകി. ചടങ്ങിൽ അൽഐൻ പ്രോവിൻസ് ചെയർമാൻ ഡോ. സുധാകരൻ കേരളപ്പിറവി ദിനസന്ദേശം നൽകി.
തുടർന്ന്, ഡോ. നെവിൻ, ഡോ. സോണി സൗമ്യൻ എന്നിവർ സ്തനാര്‍ബുദ ബോധവത്കരണം നടത്തി. അൽഐനിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ നേർന്നു. അൽഐൻ പ്രോവിൻസ് സെക്രട്ടറി ശൈലേഷ് കുമാറിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ചേർന്ന് ഭാഷാപ്രതിജ്ഞയെടുത്തു. തുടർന്ന്, വിമൻസ് കൗൺസിൽ എന്റർടെയ്ൻമെന്റ് സെക്രട്ടറി സമീറ കലാം നന്ദി പറഞ്ഞു.


