Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2026 2:20 AM GMT Updated On
date_range 25 May 2026 2:20 AM GMTആയുധങ്ങളുമായി കൈയാങ്കളി: യുവാക്കൾ അറസ്റ്റിൽ
text_fieldsദുബൈ: ആയുധങ്ങളുമായി സംഘർഷത്തിലേർപ്പെട്ട ഒരു കൂട്ടം യുവാക്കളെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. കൂട്ടത്തിലൊരാൾ കയ്യാങ്കളി മൊബൈലിൽ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് ആരോപിച്ചു. സംഘത്തിലുൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് പ്രതികളെ കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം മോശം പെരുമാറ്റങ്ങളോ സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ സ്മാർട്ട് ആപ്ലിക്കേഷനിലെ ‘പൊലീസ് ഐ’യിലോ 999 എന്ന കമാൻഡ് കൺട്രോൾ സെന്‍റർ നമ്പറിലോ അറിയിക്കാം.
Next Story


