യൂസഫ് പൂഴിത്തറക്ക് യാത്രയയപ്പ് നൽകി
text_fieldsപ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് പൂഴിത്തറക്ക് ദുബൈ കെ.എം.സി.സി ഹാപ്പിനസ് ടീം നൽകിയ യാത്രയയപ്പ്
ദുബൈ: നീണ്ട 28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദുബൈ കെ.എം.സി.സി ഹാപ്പിനെസ് അംഗം യൂസഫ് പൂഴിത്തറക്ക്ദുബൈ കെ.എം.സി.സി ഹാപ്പിനസ് ടീം യാത്രയപ്പ് നൽകി. ഷാഫി കണ്ണൂർ ഖിറാഅത്ത് നടത്തി. ഹാപ്പിനെസ് ടീം ജനറൽ കൺവീനർ സിദ്ധിഖ് ചൗഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി.എ. സലാം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപഹാരം മൊയ്‌തീൻ പൊന്നാനിയും കോട്ടക്കൽ മണ്ഡലത്തിന്റെ ഉപഹാരം സി.വി. അഷ്‌റഫും നൽകി.
ഹാപ്പിനെസ് എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ തിരുവനന്തപുരം, ഫക്രുദ്ദീൻ മാറാക്കര, സൈനുദ്ധീൻ പൊന്നാനി, ഫാസിൽ എലത്തൂർ, റാഫി കഞ്ഞിപ്പുരം, ലത്തീഫ് തെക്കഞ്ചേരി, ഇബ്രാഹിം വട്ടകുളം, വിവിധ ജില്ല, മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് പി.വി. ശരീഫ് കരേക്കാട്, അഷ്‌റഫ്, അബ്ദുൽ റഷീദ് മട്ടന്നൂർ, നിസാം ഇരുമ്പിളിയം, റഷീദ് പൊന്നാനി എന്നിവരും സംസാരിച്ചു. ഹാപ്പിനെസ് ടീം ക്യാപ്റ്റൻ അഷ്‌റഫ് തൊട്ടോളി സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ ഷാഫി ചേർക്കള നന്ദിയും പറഞ്ഞു.


