Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightഹൃദയാരോഗ്യവും...

ഹൃദയാരോഗ്യവും യുവാക്കളിൽ വർധിച്ചുവരുന്ന ഹൃദയാഘാതവും

text_fields
bookmark_border
ഹൃദയാരോഗ്യവും യുവാക്കളിൽ വർധിച്ചുവരുന്ന ഹൃദയാഘാതവും
cancel

ആയുർവേദ ശാസ്ത്രപ്രകാരം ഹൃദയം എന്നത് കേവലം രക്തം പമ്പ് ചെയ്യുന്ന ഒരു അവയവം മാത്രമല്ല; അത് ജീവന്റെയും ചൈതന്യത്തിന്റെയും കേന്ദ്രസ്ഥാനമാണ്. ശരീരബലവും പ്രതിരോധശേഷിയും നൽകുന്ന ഓജസ്സ്, വൈകാരികവും മാനസികവുമായ പ്രക്രിയകളെ നിയന്ത്രിക്കുന്ന സാധക പിത്തം, ശരീരത്തിലുടനീളം രക്തചംക്രമണം സാധ്യമാക്കുന്ന വ്യാന വായു എന്നിവയുടെ പ്രധാന ആസ്ഥാനം കൂടിയാണ് ഹൃദയം.

അടുത്തിടെയായി യുവാക്കളിൽ പോലും ഹൃദയാഘാതവും അനുബന്ധ ഹൃദ്രോഗങ്ങളും വർദ്ധിച്ചുവരുന്നത് അതീവ ആശങ്കാജനകമാണ്. ആയുർവേദ കാഴ്ചപ്പാടിൽ, തെറ്റായ ആധുനിക ജീവിതശൈലിയും അനിയന്ത്രിതമായ മാനസിക സമ്മർദ്ദവുമാണ് ഇതിന് പിന്നിലെ പ്രധാന വില്ലന്മാർ. കൂടാതെ, ദഹന-ഉപാപചയ പ്രവർത്തനങ്ങളിലുണ്ടാകുന്ന തകരാറുകൾ മൂലം ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശമായ 'ആമം' രക്തക്കുഴലുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ട് ചെറുപ്പക്കാരെ ബാധിക്കുന്നു?

തൃദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത്.

വാത കോപം (അമിത മാനസികസമ്മർദ്ദവും ഉത്കണ്ഠയും): ഉറക്കമിളയ്ക്കൽ, ജോലിയിലെ കടുത്ത സമ്മർദ്ദം, സ്ക്രീൻ സമയം എന്നിവ വാതദോഷം കൂട്ടുന്നു. ഇത് രക്തധമനികളുടെ സങ്കോചത്തിനും, രക്തസമ്മർദ്ദം ഉയരുന്നതിനും, ക്രമരഹിതമായ ഹൃദയസ്പന്ദനത്തിനും കാരണമാകുന്നു.

പിത്ത കോപം (അമർഷവും വീക്കവും) ദേഷ്യം അടക്കിവെക്കൽ, അമിതാഗ്രഹം മൂലമുണ്ടാകുന്ന സ്ട്രെസ്, അമിത എരിവും വറുത്തതുമായ ഭക്ഷണങ്ങൾ, മദ്യപാനം എന്നിവ സാധക പിത്തത്തെ കോപിപ്പിക്കുന്നു. ഇത് രക്തധമനികളിൽ വീക്കവും തകരാറുകളും ഉണ്ടാക്കുന്നു.

കഫ കോപവും ആമവും (മേദസ്സും വിഷാംശവും അടിഞ്ഞുകൂടൽ):വ്യായാമമില്ലായ്മ, അസമയത്തുള്ള ഭക്ഷണം, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ ദഹനാഗ്നിയെ കുറയ്ക്കുന്നു. ദഹിക്കാത്ത ഭക്ഷണം ശരീരത്തിൽ ആമം (വിഷാംശം) ഉണ്ടാക്കുകയും, ഇത് കഫവുമായി ചേർന്ന് രക്തക്കുഴലുകളിൽ (രസ-രക്ത വഹ സ്രോതസ്സുകളിൽ) തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യത്തിനുള്ള പ്രധാന ആയുർവേദ ഔഷധങ്ങൾ

അർജ്ജുന (നീർമരുന്ന്): ഹൃദയപേശികൾക്ക് ബലം നൽകാനും, രക്തസമ്മർദ്ദം ക്രമീകരിക്കാനും, രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാനുമുള്ള ഏറ്റവും മികച്ച ഔഷധം.

അശ്വഗന്ധ (അമുക്കുരം): കോർട്ടിസോൾ ഹോർമോൺ കുറച്ച് മാനസികസമ്മർദ്ദം അകറ്റാനും വാതദോഷം ശമിപ്പിക്കാനും സഹായിക്കുന്നു.

വെളുത്തുള്ളി (ലശൂനം): രക്തക്കുഴലുകളിലെ തടസ്സങ്ങളും ആമവും നീക്കം ചെയ്യാനും കൊളസ്ട്രോൾ ക്രമീകരിക്കാനും കഫം കുറയ്ക്കാനും നല്ലതാണ്.

ഗുഗ്ഗുലു: കൊഴുപ്പ് കുറയ്ക്കാനും രക്തധമനികളിൽ കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കുന്നു.

ബ്രാഹ്മി / ശങ്ഖു പുഷ്പി: നാഡീവ്യവസ്ഥയെ ശാന്തമാക്കാനും അമിത രക്തസമ്മർദ്ദവും മാനസിക സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കുന്നു.

ജീവിതശൈലിയും ഭക്ഷണക്രമവും (ആഹാര-വിഹാരങ്ങൾ)

ദഹനാഗ്നി വർദ്ധിപ്പിക്കുന്ന ഭക്ഷണം: ഇഞ്ചി, മഞ്ഞൾ, ജീരകം, കുരുമുളക്, മല്ലി എന്നിവ ചേർത്ത ഫ്രഷ് ആയ ചൂടുള്ള ഭക്ഷണം കഴിക്കുക.

നല്ല കൊഴുപ്പുകൾ: പരിമിതമായ അളവിൽ ശുദ്ധമായ പശുവിൻ നെയ് ഉപയോഗിക്കുന്നത് ഹൃദയത്തിന് നല്ലതാണ്.

ഒഴിവാക്കേണ്ടവ: അമിതമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, റിഫൈൻഡ് പഞ്ചസാര, പാക്കറ്റ് ഭക്ഷണങ്ങൾ, രാത്രിയിലെ തൈര് ഉപയോഗം എന്നിവ ഒഴിവാക്കുക.

ദിനചര്യ (വിഹാരം)

കൃത്യമായ ഉറക്കം: രാത്രി 10 മണിക്ക് മുൻപായി ഉറങ്ങുന്നത് പിത്ത ദോഷം കുറയ്ക്കാനും വീക്കം തടയാനും സഹായിക്കും.

പ്രാണായാമം: ദിവസവും 10-15 മിനിറ്റ് അനുലോമ വിലോമ പ്രാണായാമം, ഭ്രാമരി എന്നിവ ചെയ്യുന്നത് നാഡീവ്യവസ്ഥയെ ശാന്തമാക്കും.

വ്യായാമം: മിതമായ രീതിയിലുള്ള വ്യായാമം (നടത്തം, യോഗാസനങ്ങൾ - ഉദാഹരണത്തിന് സേതുബന്ധാസനം, ഭുജംഗാസനം) ദിവസവും ശീലിക്കുക. അമിതമായി ശരീരം തളർത്തുന്ന വ്യായാമങ്ങൾ ഒഴിവാക്കുക.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: എം.ഇ.എം ശാന്തിഗിരി 36830777

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:ayurveda Health heart youth stress 
News Summary - Ayurveda Heals Heart Health
Next Story