വൃക്കകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട അഞ്ച് പഴങ്ങൾ
text_fieldsശരീരത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നതിലും പ്ധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്കകൾ. അതിനാൽ തന്നെ വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ചില പഴങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും മാത്രമല്ല ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നു. ചില പഴങ്ങൾ വൃക്കയിലെ കല്ലുകൾ തടയുന്നതിനും സഹായിക്കുന്നു. അത് ദീർഘകാലം വൃക്കകൾ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.
ബ്ലൂബറി
ബ്ലൂബറിയിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ആന്തോസയാനിനുകൾ എന്നിവ ധാരാളമുണ്ട്.ഇത് ഓക്‌സിഡേറ്റീവ് സ്ട്രസ് ചെറുക്കാനും വൃക്കകളിലെ വീക്കം കുറക്കാനും സഹായിക്കുന്നു. ബ്ലൂബറി പതിവായി കഴിക്കുന്നത് വൃക്ക തകരാറാവുന്നതിനെ ഒരു പരിധി വരെ തടയുന്നു. കൂടാതെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
'എലികളിലെ പ്രായമായ വൃക്ക വൈകല്യങ്ങൾ ലഘൂകരിക്കുന്നതിൽ ബ്ലൂബെറി സപ്ലിമെന്റിന്റെ പ്രഭാവം' എന്ന തലക്കെട്ടിൽ2025ൽ നടത്തിയ പഠനത്തിൽ എലികളിലെ പ്രായവുമായി ബന്ധപ്പെട്ട വൃക്ക വ്യതിയാനങ്ങൾ, ഓക്‌സിഡേറ്റീവ് സ്ട്രസ്, വീക്കം എന്നിവ കുറക്കാൻ ബ്ലൂബറി സപ്ലിമെന്റേഷൻ സഹായിച്ചതായി കണ്ടെത്തി.
അതേസമയം ബ്ലൂബറിയിൽ പൊട്ടാസ്യവും കുറവാണ്. വൃക്കകളുടെ പ്രവർത്തനം സ്വാഭാവികമായി മെച്ചപ്പെടുത്തുന്നതിന് ഭക്ഷണത്തിൽ ബ്ലൂബറി ഉൾപെടുത്തുന്നത് നല്ലതാണ്
ക്രാൻബെറികൾ
മൂത്രാശയ അണുബാധ തടയുന്നതിന് ക്രാൻബെറികൾ പ്രധാനമാണ്. ഇത് പരോക്ഷമായി വൃക്ക ആരോഗ്യത്തെ പിന്തുണക്കുന്നു.
ക്രാൻബെറി ഉൽപ്പന്നങ്ങൾ (ജ്യൂസ് അല്ലെങ്കിൽ കാപ്സ്യൂളുകൾ) നിരവധി ആളുകളിൽ മൂത്രാശയ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. ക്രാൻബെറികൾ പതിവായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. വീക്കം, ഓക്സിഡേറ്റീവ് പ്രശ്നങ്ങൾ എന്നിവക്കെതിരെ പോരാടുന്ന ആന്റിഓക്‌സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
ആപ്പിൾ
ആപ്പിളിൽ നാരുകൾ, വിറ്റാമിൻ സി, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നാഷണൽ കിഡ്‌നി ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ, ആപ്പിൾ വൃക്കയുടെ ആര്യോഗത്തിന് അനുയോജ്യമായ പഴമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ വീക്കം കുറക്കാനും വൃക്കകളെ വിഷവിമുക്തമാക്കാനും സഹായിക്കും. ആപ്പിൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ സ്വാഭാവികമായി കുറക്കാനും സഹായിക്കുന്നു. വൃക്കകളുടെയും മൊത്തത്തിനുള്ള ആരോഗ്യത്തിനും ആപ്പിൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
മുന്തിരി
ചുവന്ന മുന്തിരിയിൽ ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ റെസ്‌വെറാട്രോൾ ഉൾപ്പെടുന്നു. ഇത് വൃക്കകളിലെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദം എന്നിവ കുറക്കാൻ സഹായിക്കുന്നു.
ചുവന്ന മുന്തിരിയിൽ കാണപ്പെടുന്ന ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും സ്വാഭാവികമായും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു. അതുവഴി പരോക്ഷമായി വൃക്കകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. ചുവന്ന മുന്തിരിയിൽ കുറഞ്ഞ അളവിൽ സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങ
വൃക്കകളിലെ വീക്കം, ഓക്സിഡേറ്റീവ് പ്രശ്നങ്ങൾ ഇവ കുറക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പോളിഫെനോളുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. ഓക്‌സിഡേറ്റീവ് മെഡിസിൻ ആൻഡ് സെല്ലുലാർ ലോങ്‌വിറ്റിയിൽ 2023-ൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നത് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് വൃക്കകളെ സംരക്ഷിക്കാൻ സഹായിക്കുമെന്നാണ്.
മാതളനാരങ്ങ മികച്ച രക്തപ്രവാഹത്തിനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തിന് ഗുണം ചെയ്യും. അതിനാൽ, മാതളനാരങ്ങ പതിവായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.