Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightഉച്ച മയക്കം...

ഉച്ച മയക്കം അധികമായാൽ...

text_fields
bookmark_border
ഉച്ച മയക്കം അധികമായാൽ...
cancel
camera_alt

പ്രതീകാത്മക ചിത്രം

ഉച്ചഭക്ഷണത്തിനുശേഷം ഉറക്കവും ക്ഷീണവും പലർക്കും സാധാരണമാണ്. ഭക്ഷണം കഴിച്ചയുടൻ കണ്ണ് അടയുന്ന പോലെ തോന്നുന്നത്, പലപ്പോഴും “ഭാരം കൂടിയ ഭക്ഷണം കഴിച്ചതിനാലാകാം” എന്ന് നാം കരുതും. പക്ഷേ, ഇത് എല്ലായ്പ്പോഴും അത്ര ലളിതമായി തള്ളിക്കളയേണ്ടതല്ലെന്നാണ് വിദഗ്ധർപറയുന്നത്. തുടർച്ചയായി ഇതാവർത്തിക്കുന്നുവെങ്കിൽ അര് ശരീരത്തിന്റെ ഒരു മുന്നറിയിപ്പായിരിക്കാം.

നമ്മുടെ ശരീരം ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യുന്നു, ഹോർമോണുകൾ എങ്ങനെ പ്രവർത്തിക്കുന്നു, രക്തത്തിലെ ഷുഗർ ലെവൽ എങ്ങനെ മാറുന്നു എന്നതുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു ഉച്ച ഭക്ഷണശേഷമുള്ള മയക്കവും ക്ഷീണവുമെല്ലാം. സാധാരണയായി, ഭക്ഷണം കഴിച്ചാൽ ചെറിയൊരു ശാന്തതയും ‘തളർച്ച’യും തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ, ഓരോ ഭക്ഷണത്തിനുശേഷവും ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നുവെങ്കിൽ അത് അവഗണിക്കരുതെന്ന് വിദഗ്ധർ പറയുന്നു. ഇതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന് രക്തത്തിലെ ഷുഗർ നിലകളിലെ മാറ്റങ്ങളാണ്. പ്രത്യേകിച്ച് അരി ഭക്ഷണം, മധുരപലഹാരങ്ങൾ, കാർബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരും. ഇതിനെ നിയന്ത്രിക്കാൻ ശരീരം ഇൻസുലിൻ പുറപ്പെടുവിക്കുന്നു. തുടർന്ന്, ഷുഗർ നില പെട്ടെന്ന് താഴ്ന്നാൽ ശരീരത്തിൽ ഊർജ്ജക്ഷയം അനുഭവപ്പെടുകയും ഉറക്കം തോന്നുകയും ചെയ്യും. ഇതാണ് പലർക്കും “ഫുഡ് കോമ” പോലെ അനുഭവപ്പെടുന്നത്.

അതേസമയം, ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനവും ഇതിൽ പങ്ക് വഹിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ദഹനപ്രക്രിയയ്ക്ക് സഹായിക്കാൻ രക്തപ്രവാഹം വയറിലേക്കും ആന്തരാവയവങ്ങളിലേക്കും കൂടുതൽ പോകുന്നു. ഇതുകൊണ്ട് തലച്ചോറിലേക്കുള്ള രക്തപ്രവാഹം അല്പം കുറയുന്നതുപോലെ തോന്നി, ചെറിയൊരു മന്ദതയും ഉറക്കവുമുണ്ടാകാം.

എന്നാൽ, ഈ ക്ഷീണം പതിവായി ഉണ്ടാകുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരുപക്ഷെ അത് പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണമാകാം. ഇത് നിയന്ത്രിക്കാൻ ചെറിയ ജീവിതശൈലി മാറ്റങ്ങൾ തന്നെ മതി. വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിനുപകരം ചെറിയ അളവുകളിൽ കഴിക്കുക, പ്രോട്ടീൻ, ഫൈബർ എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമം പിന്തുടരുക തുടങ്ങിയ മാർഗങ്ങളിലൂടെ ഇത് നിയന്ത്രിക്കാൻ സാധിക്കും.

Show Full Article
TAGS:Health Mental-physical health sleep fitness 
News Summary - Excessive afternoon drowsiness
Next Story