നിങ്ങളുടെ വൃക്കകളെ തകരാറിലാക്കുന്ന അഞ്ച് പ്രഭാത രീതികൾ
text_fieldsനമ്മുടെ വൃക്കകൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണെന്ന് അറിയാലോ. രക്തം ഫിൽട്ടർ ചെയ്യുന്നതിനും മാലിന്യങ്ങളെ അരിച്ചുമാറ്റുന്നതിനും ഇവ സഹായിക്കുന്നു. പ്രമേഹം, പൊണ്ണത്തടി, ആൽക്കഹോളിന്‍റെ ഉപയോഗം മുതലായവ വൃക്കരോഗത്തിലേക്ക് നയിക്കുന്ന വിവിധ കാരണങ്ങളാണ്. എന്നാൽ നമ്മുടെ തെറ്റായ ചില പ്രഭാതരീതികളും വൃക്ക രോഗത്തിലേക്ക് നയിക്കുന്നുണ്ട്.
1.രാവിലെ മൂത്രമൊഴിക്കാതിരിക്കൽ
ഉറക്കമുണർന്നതിന് ശേഷം മൂത്രമൊഴിക്കാതിരിക്കലോ, മൂത്രം പിടിച്ച് വെക്കുന്നതോ ആയ ശീലങ്ങൾ നിങ്ങളുടെ നിത്യജീവിതത്തിൽ ഉണ്ടെങ്കിൽ അത് വൃക്കകളുടെ അനാരോഗ്യത്തിലെക്ക് നയിക്കുന്നു. ദീർഘ നേരം മൂത്രം പിടിച്ച് നിർത്തുന്നത് മൂത്രസഞ്ചിയിലെ പേശികൾക്ക് ബലഹീനത അനുഭവപ്പെടുന്നു. അണുബാധക്കുളള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
2. എഴുന്നേറ്റാൽ ഉടനെ വെളളം കുടിക്കാതിരിക്കൽ
മാലിന്യങ്ങൾ നീക്കം ചെയ്യാൻ നിങ്ങളുടെ വൃക്കകൾക്ക് ജലാംശം ആവശ്യമാണ്. അതിനാൽ രാവിലെ വെളളം കുടിക്കുക എന്നുളളത് നിർബന്ധമാണ്. നമ്മളിൽ പലരും ചായയും കാപ്പിയും പ്രഭാതത്തിൽ കുടിക്കാറുണ്ട്. എന്നാൽ ഇതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ദ്രാവക നഷ്ടം വരുത്തുന്നു. നിർജലീകരണം വർധിപ്പിക്കുകയും ചെയ്യുന്നു. കാപ്പിയോ ചായയോ കുടിക്കുന്നതിന് പകരം വെളളം കുടിക്കുന്നത് നല്ലതായിരിക്കും.
3.ഒഴിഞ്ഞ വയറിൽ വേദനസംഹാരികൾ കഴിക്കുന്നത്
തലവേദനക്കും ശരീരവേദനക്കും മറ്റുമായി പ്രഭാതത്തിൽ വേദനസംഹാരികൾ കഴിക്കുന്നതും നിങ്ങളുടെ വൃക്കകളെ തകരാറിലാക്കും. വേദന ശമിപ്പിക്കാൻ നോൺ-സ്റ്റിറോയ്ഡ്, ആന്‍റി-ഇൻഫ്ളമേറ്ററി മരുന്നുകൾ ഉപയോഗിക്കുന്നത് വൃക്കകളുടെ രക്തയോട്ടം കുറക്കുന്നതിന് കാരണമാകുന്നു. ഇത് വൃക്കയുടെ വീക്കത്തിനും കേടുപാടുകൾ സംഭവിക്കുന്നതിനെക്കും നയിക്കുന്നു.
4. വ്യായാമത്തിന് ശേഷം വെളളം കുടിക്കാതിരിക്കൽ
രാവിലെയുളള വ്യായാമം വളരെ മികച്ചതാണെങ്കിലും ആവശ്യമായ വെളളം കുടിക്കാതിരിക്കുന്നത് നിങ്ങളുടെ വൃക്കകളെ തകരാറിലാക്കിയേക്കാം. വ്യായാമത്തിലൂടെ നഷ്ടപ്പെടുന്ന ജലാംശത്തിനെ പുനഃസ്ഥാപിക്കാൻ വെളളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ നിർജലീകരണം സംഭവിക്കും. ഇത് വൃക്കകളിലെ രക്തയോട്ടം കുറക്കുന്നു. രക്തം ശുദ്ധീകരിക്കുന്നതിലും ദ്രാവക നിയന്ത്രണം നഷ്ടപ്പെടുത്താനുമുളള കഴിവ് നഷ്ടപ്പെടുത്തുന്നു. കൂടാതെ വൃക്കരോഗത്തിനും സമ്മർദത്തിനും വഴിവെക്കുന്നു.
5. പ്രഭാതഭക്ഷണം ഒഴിവാക്കൽ
ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ പൊതുവെ പ്രഭാതഭക്ഷണം കഴിക്കാതിരിക്കാറുണ്ട്. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നു. ശരീരം കൂടുതൽ ആസിഡുകൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഇവ രാസസന്തുലിതാവസ്ഥ കൈകര്യം ചെയ്യേണ്ടതിനാൽ വൃക്കകൾക്ക് അധിക ജോലിഭാരം അനുഭവപ്പെടുന്നു. ഇത് നിങ്ങളുടെ വൃക്ക തകരാറിലാക്കുന്നതിലെക്ക് നയിക്കുന്നു.


