വയസ് 40 കഴിഞ്ഞോ..! എങ്കിൽ പിന്തുടരാം ഈ വ്യായാമങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
പ്രായമാകുന്തോറും നമ്മുടെ തലച്ചോറിന് സ്വാഭാവികമായി മാറ്റങ്ങൾ സംഭവിക്കുക പതിവാണ്. ഓർമശക്തി, ശ്രദ്ധ കേന്ദ്രീകരിക്കൽ, ചടുലത എന്നിവയെയെല്ലാം അത് ബാധിക്കും. ചില ഗവേഷണങ്ങളും പഠനങ്ങളും സൂചിപ്പിക്കുന്നത് ചെറിയ വ്യായാമങ്ങളെ ദൈനംദിന ജീവിതത്തിൽ പിന്തുടരുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് വഴിവെക്കുമെന്നാണ്.
40 വയസ് തികയുമ്പോഴെക്കും നിങ്ങളുടെ മാനസികാരോഗ്യത്തെയും ഓർമക്കുറവിനെയും തടയുന്ന ജീവിതശൈലി തെരഞ്ഞെടുപ്പുകൾ നടത്തേണ്ടതാണ്. 40 വയസിന് ശേഷം നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാനുളള ദൈനംദിന വ്യായാമങ്ങളിതാ..
പതിവായി വ്യായാമം ചെയ്യുക
പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിലെക്കുളള ബ്ലേഡ് സർക്കുലേഷൻ വർധിപ്പിക്കുകയും പുതിയ ന്യൂറോണുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 30 മിനിറ്റ് നടത്തം നിങ്ങളുടെ മാനസികോരോഗ്യത്തെയും ഓർമശക്തിയെയും മെച്ചപ്പെടുത്തുന്നു.
ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കൂ
ഒമേഗ-3, ആന്‍റിഓക്സിഡന്‍റ്സ്, വിറ്റാമിൻ എന്നിവയിലെ പോഷകങ്ങൾ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. അതിനാൽ ഓർമശക്തിയും തലച്ചോറിന്‍റെ പ്രവർത്തനവും വർധിപ്പിക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൊഴുപ്പുളള മീൻ, വാൾനട്ട്, ബ്ലൂബെറി, ഇലക്കറികൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പരിശീലനം നൽകാം
നിങ്ങളുടെ തലച്ചോറിനെ സജീവമായി നിലനിർത്താൻ പസിലുകൾ പരിഹരിക്കുന്നതിലും വായന വർധിപ്പിക്കുന്നതിലും പുതുതായി എന്തെങ്കിലും പഠിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാം. ഇത് ഓർമശക്തിക്കും പ്രശ്നപരിഹാരത്തിനും സഹായിക്കുന്നു.
ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക
ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. ഓർമശക്തിക്കും മാനസികാരോഗ്യത്തിനും നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. ഉറക്കക്കുറവ് അൽഷിമേഴ്സിനും തീരുമാനങ്ങൾ എടുക്കുന്നതിൽ വൈകിപ്പിക്കുകയും ചെയ്യുന്നു.
സാമൂഹികബന്ധങ്ങൾ നിലനിർത്തുക
സാമൂഹിക ഇടപെടലുകൾ സമ്മർദം കുറക്കുന്നു. അതിനാൽ നല്ല സുഹ്യത്തുക്കളുമായും കുടുംബാംഗങ്ങളുമായും കമ്യൂണിറ്റി ഗ്രൂപ്പുകളുമായും ബന്ധം പുലർത്തുക.


