Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightഈ...

ഈ രക്തഗ്രൂപ്പുള്ളവർക്ക് സ്ട്രോക്കിനുള്ള സാധ്യത; പരിഭ്രമിക്കേണ്ട, മുൻകരുതൽ പ്രധാനം

text_fields
bookmark_border
blood group
cancel
camera_alt

പ്രതീകാത്മക ചിത്രം

എ ​ഗ്രൂപ്പിൽപ്പെട്ട രക്തമുള്ളവർക്ക് മറ്റ് രക്ത​ഗ്രൂപ്പുകാരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത 16 ശതമാനം കൂടുതലെന്ന് പഠനം. 60 വയസിന് താഴെയുള്ള 17,000 പക്ഷാഘാത രോ​ഗികളെ ഉൾപ്പെടുത്തി നടത്തിയ 48 ജനിതക പഠനങ്ങളുടെ മെറ്റ ഡാറ്റ വിശകലനത്തിലൂടെയാണ് ഈ നിഗമനത്തിൽ എത്തിത്. യൂനിവേഴ്‌സിറ്റി ഓഫ്‌ മേരിലാന്‍ഡ്‌ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഗവേഷകരാണ് ഇതിന് നേതൃത്വം കൊടുത്തത്. കണ്ടെത്തലിന്റെ കൃത്യമായ കാരണം ഇപ്പോഴും പഠനങ്ങളിലാണ്. എങ്കിലും പ്രധാനമായും രക്തം കട്ടപിടിക്കാനുള്ള പ്രവണത വർധിപ്പിക്കുന്ന ചില ജനിതക ഘടകങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. അതേസമയം ഒ രക്തഗ്രൂപ്പിൽ പെട്ടവർക്ക് ഇത്തരത്തില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

രക്തഗ്രൂപ്പ്‌ അല്ലാത്തവരില്‍ വോണ്‍ വില്ലബ്രാന്‍ഡ്‌ ഫാക്ടര്‍, ഫാക്ടർ VIII എന്നിങ്ങനെയുള്ള രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകളുടെ അളവ് അധികമായിരിക്കും. ഇത് പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കാം. കൂടാതെ എ രക്ത​ഗ്രൂപ്പുള്ളവർക്ക് ഡീപ് വെയിൽ ത്രോംബോസിസ് (ഡി.വി.ടി) ഉണ്ടാകാനുള്ള സാധ്യത അല്‍പം കൂടുതലാണ്. ഡീപ് വെയിൻ ത്രോംബോസിസ് ശരീരത്തിലെ ആഴത്തിലുള്ള സിരകളിൽ രക്തം കട്ടപിടിക്കുന്ന ഒരു ഗുരുതരമായ അവസ്ഥയാണ്. ഇത് സാധാരണയായി കാലുകളിലെ സിരകളിലാണ് കണ്ടുവരുന്നത്. രക്തം കട്ടപിടിക്കുമ്പോൾ അത് സിരകളിലൂടെയുള്ള സാധാരണ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു.

ഒ രക്തഗ്രൂപ്പ് അല്ലാത്ത ആളുകൾക്ക് (A, B, AB ഗ്രൂപ്പുകൾക്ക്) രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ചില പ്രോട്ടീനുകളുടെ അളവ് കൂടുതലായിരിക്കും. എ ഗ്രൂപ്പിലുള്ളവരിലാണ് ഇത് കൂടുതൽ. ഫാക്ടർ VIII രക്തം കട്ടപിടിക്കാൻ ആവശ്യമായ പ്രധാന പ്രോട്ടീനാണ്. ഇതിന്‍റെ അളവ് കൂടുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. സ്ട്രോക്ക് ഉണ്ടാകുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ്. അതിനാൽ രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുന്നത് സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്നു.

ഈ വർധനവ് മറ്റ് അപകടസാധ്യത ഘടകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ തോതിൽ മാത്രമാണ്. പുകവലി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവ ഇപ്പോഴും പക്ഷാഘാതത്തിനുള്ള ഏറ്റവും വലിയ അപകടസാധ്യതകളായി തുടരുന്നു. എ രക്തഗ്രൂപ്പാണ് എന്നതുകൊണ്ട് മാത്രം അധികമായി സ്ക്രീനിങ്ങുകൾ നടത്തേണ്ട ആവശ്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഏത് രക്തഗ്രൂപ്പുകാരാണെങ്കിലും ആരോഗ്യകരമായ ജീവിതശൈലി, കൃത്യമായ വ്യായാമം, നല്ല ഭക്ഷണം, സമ്മർദം നിയന്ത്രിക്കൽ എന്നിവ പിന്തുടരുകയും അറിയപ്പെടുന്ന മറ്റ് അപകട ഘടകങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമാർഗം.

Show Full Article
TAGS:blood group O blood group Health Alert stroke 
News Summary - People with this blood type are at risk of stroke
Next Story