സിന്ധുവിന്റെ പ്രോട്ടീൻ സീക്രട്ട്സ്
text_fieldsവനിതാ കായികതാരങ്ങളിൽ ഫിറ്റ്നസിലും കരുത്തിലും ഏറെ മുന്നിലാണ് ഇന്ത്യൻ ബാഡ്മിന്റൺ റാണി പി.വി. സിന്ധു. അത്രമേൽ ഊർജസ്വലയായി കോർട്ടിൽ നിറഞ്ഞു നിൽക്കാൻ സിന്ധുവിനെ സഹായിക്കുന്നതെന്താണെന്നറിയാമോ? സമീകൃതമായ ഭക്ഷണവും അതിൽ പ്രോട്ടീന്‍ നൽകുന്ന പ്രാധാന്യവുമാണ് തന്റെ ഫിറ്റ്നസ് രഹസ്യമെന്ന് സിന്ധു പറയുന്നു. കുട്ടിയായിരുന്നപ്പോൾ മുതൽ തന്റെ ഭക്ഷണം പ്രോട്ടീൻ അധിഷ്ഠിതമായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. ‘‘ലഡു കഴിക്കുന്നുവെങ്കിൽ അതിൽ നട്സ് നിറച്ചിരിക്കും. സമൂഹമാധ്യമ കാലത്തെ ശാസ്ത്രീയ ഭക്ഷണ നിർദേശങ്ങൾക്കു മുന്നേ തന്നെ അമ്മ പരമ്പരാഗത പ്രോട്ടീൻ ഡയറ്റ് പരിശീലിപ്പിച്ചിരുന്നു. അത്ലറ്റിക്സ് കുടുംബമായതുകൊണ്ടാകാം ഇത്’’ -സിന്ധു വിശദീകരിക്കുന്നു.
സിന്ധുവിന്റെ പ്രോട്ടീൻ ഡയറ്റ്
പ്രഭാത sഭക്ഷണം: രണ്ടോ മൂന്നോ മുട്ട കഴിച്ചുകൊണ്ടായിരിക്കും പ്രഭാത വർക്കൗട്ടുകളുടെ ആരംഭം.
ഉച്ചഭക്ഷണം: സാലഡ്, പരിപ്പ്, പനീർ അല്ലെങ്കിൽ പച്ചക്കറി, ഇലക്കറികൾ, അൽപം ചോറ്, തൈര്.
അത്താഴം: ഊണു പോലെത്തന്നെ. എന്നാൽ പനീറിനു പകരം കോഴിയിറച്ചി.