അത്താഴശേഷം അൽപം നടക്കാം
text_fieldsഅത്താഴശേഷം നേരെ പോയി കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? അതു നല്ല ശീലമല്ലെന്നു മാത്രമല്ല, അപകടം കൂടിയാണ്. അതേസമയം, അത്താഴശേഷം അൽപസമയം നടന്നുനോക്കു. ആരോഗ്യസംബന്ധിയായ ഒട്ടേറെ ഗുണങ്ങൾ അതുകൊണ്ട് ഉണ്ടു താനും. നടത്തം ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പെട്ടെന്നുണ്ടാകുന്ന വിശപ്പിനെ തടയുകയും ചെയ്യും എന്നതിനൊപ്പം ദഹനത്തിനും ഇത് നല്ലതാണ്.
അതോടൊപ്പം, പോഷകങ്ങളുടെ ആഗിരണത്തിനും അത്താഴശേഷമുള്ള നടത്തം സഹായിക്കും. ശരീരം കൂടുതൽ ഊർജത്തെയും മാംസ്യത്തെയും വിറ്റാമിനുകളെയൂം ആഗിരണം ചെയ്യുന്നു. രാത്രി നടത്തം ഓർമശക്തി ബലപ്പെടുത്തുമെന്നും ശാസ്ത്രലോകം പറയുന്നു. അത്താഴം കഴിച്ചശേഷം നടക്കുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം വർധിപ്പിക്കുകയും ഇതു ചിന്തകൾക്ക് വ്യക്തത വരുത്താൻ സഹായിക്കുകയും ചെയ്യുമത്രേ.