വേഗത്തിൽ നടന്നാൽ വേഗത്തിൽ പ്രമേഹമകറ്റാം
text_fieldsമിക്കവരെയും പിടികൂടുന്ന ജീവിത ശൈലി രോഗമാണ് ഇന്ന് ടൈപ് 2 പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോണുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറുകളാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. ശരീരത്തിൽ കൊഴുപ്പടിഞ്ഞ് കൂടുന്നതാണ് പലപ്പോഴും ഇത്തരം തകരാറുകൾക്ക് കാരണം.
കൃത്യമായ വ്യായാമങ്ങളിലൂടെയും ശരിയായ ഭക്ഷണ രീതികളിലൂടെയും ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. പ്രമേഹത്തെ പ്രതിരോധിക്കാൻ ഏറ്റവും നല്ല വ്യായാമം നടത്തമാണ്. പക്ഷേ, വെറുതെ കുറച്ച് ദൂരം നടന്നതുകൊണ്ട് കാര്യമില്ല. വേഗതയിൽ നടക്കണം. അതും മണിക്കൂറിൽ നാല് കിലോമീറ്ററോ അതിൽ കൂടുതലോ എന്ന കണക്കിൽ 20-30 മിനിറ്റ് വേണം നടക്കാൻ. പെെട്ടന്നൊരു ദിവസം വേഗത്തിൽ നടക്കുക എന്നത് പ്രായോഗികമല്ല. പക്ഷേ, ദിവസവും പരിശീലിക്കുന്നതുവഴി വേഗം വർധിപ്പിക്കാൻ കഴിയും. ഇത് അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കാനും ഹൃദയത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും ആരോഗ്യം നിലനിർത്തുവാനും സഹായിക്കും. ഇതിന്റെ കൂടെ ആരോഗ്യകരമായ ഡയറ്റ് കൂടി പിന്തുടർന്നാൽ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പറ്റി ടെൻഷൻ വേണ്ട.